പിഞ്ചുകുഞ്ഞിനെ പോലീസ് ചവിട്ടികൊന്നുവെന്ന് ആരോപണം ; അന്വേഷണത്തിന് ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

റാഞ്ചി; ജാര്‍ഖണ്ഡില്‍ വീട്ടില്‍ പരിശോധന നടത്താനെത്തിയ പോലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ തൊഴിച്ചുകൊന്നുവെന്ന് ആരോപണം. ജാര്‍ഖണ്ഡിലെ ഗിരിധിഹ് ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു.

ഒരു കേസുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മുത്തച്ഛന്‍ ഭൂഷണ്‍ പാണ്ഡെയെ തിരഞ്ഞാണ് പോലീസ് വീട്ടിലെത്തിയത്. പരിശോധന കഴിഞ്ഞ് പോലീസ് തിരികെ പോയപ്പോള്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അമ്മ നേഹ പറഞ്ഞു. പോലീസ് പരിശോധനക്കിടെ കുഞ്ഞിനെ ചവിട്ടിക്കൊന്നതാണെന്ന് കുഞ്ഞിന്റെ അമ്മയും കുടുംബാംഗങ്ങളും ആരോപിക്കുന്നു. അതേസമയം പ്രഥമദൃഷ്ട്യാ, കുഞ്ഞിന്റെ ശരീരത്തില്‍ ബാഹ്യമായ മുറിവുകള്‍ കണ്ടെത്തിയില്ലെന്ന് ഗിരിധിഹ് പോലീസ് സൂപ്രണ്ട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

സെർവർ തകരാർ : സ്കൂൾ ഉച്ചഭക്ഷണം നൽകാനാവാതെ വലഞ്ഞ് പ്രധാനാധ്യാപകർ

0
തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ്‌ അടിക്കടി...

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...