റസാഖിന്‍റെ മരണം ; ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പുളിക്കല്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ ജീവനൊടുക്കിയ സി.പി.എം പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്. നാളെ രാവിലെ പഞ്ചായത്തിലേക്ക് യു.ഡി. എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണ് തൂങ്ങിമരിച്ച നിലയില്‍ റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ പഞ്ചായത്തിന് റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ സമീപം കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം.

കഴുത്തില്‍ സഞ്ചിയുടെ ബാഗും ഒരു ബോര്‍ഡും തൂക്കിയിരുന്നു. വീടിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പഞ്ചായത്ത് പ്രസിഡന്റ് ഒത്താശ ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനൊടുക്കിയതെന്നാണ് ആക്ഷേപം. മരണത്തിന് ഉത്തരവാദികള്‍ പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റാണെന്ന് സഹോദരന്‍ ജമാല്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...