അമ്പേ പാളി നോട്ട് നിരോധനം ; വന്‍തോതില്‍ വര്‍ധിച്ച് കറന്‍സി വിനിമയം – കണക്കിതാ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നോട്ടു നിരോധനം നടപ്പാക്കി അഞ്ചുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെ കറന്‍സിരഹിത സമ്പദ് വ്യവസ്ഥയെന്ന പ്രഖ്യാപിത ലക്ഷ്യം പാളി. രാജ്യത്ത് കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചുള്ള വിനിമയം വന്‍തോതില്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുജനങ്ങള്‍ മാത്രമല്ല വ്യാപാരി സമൂഹം ഉള്‍പ്പെടെ ഇപ്പോഴും നേരിട്ട് പണം കൈമാറിയുള്ള വിനിമയത്തിനാണ് പ്രധാന്യം നല്‍കുന്നത്.

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിച്ചത്. 2021 ഒക്ടോബര്‍ എട്ടുവരെയുള്ള കണക്കുകള്‍ അനുസരിച്ച് പൊതുജനത്തിന്റെ കൈവശമുള്ള കറന്‍സി 57.48 ശതമാനം വര്‍ധിച്ച് 28.30 ലക്ഷം കോടി രൂപയില്‍ എത്തി. 2016 നവംബറില്‍ ജനങ്ങളുടെ കൈവശമുണ്ടായിരുന്ന കറന്‍സി 17.97 ലക്ഷം കോടി രൂപയായിരുന്നു. 10.33 ലക്ഷം കോടി ഉയര്‍ന്നു. രാജ്യത്ത് 15 കോടിയോളം വരുന്ന ആളുകള്‍ക്ക് ഇപ്പോഴും സ്വന്തമായി ബാങ്ക് അക്കൗണ്ടില്ല.

ഇടത്തരം നഗരങ്ങളില്‍ 90 ശതമാനം ഇടപാടുകളും പണം ഉപയോഗിച്ചാണ് നടക്കുന്നത്. 2020 ഒക്ടോബര്‍ 23ന് ജനങ്ങളുടെ കൈവശമുണ്ടായിരുന്ന പണത്തില്‍ 15,582 കോടിയുടെ വര്‍ധനയുണ്ടായി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020ല്‍ സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ആളുകള്‍ പണം കൂടുതലായി കൈവശം കരുതുന്ന ശീലത്തിലേയ്ക്ക് മടങ്ങിയത്. നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചെങ്കിലും പണം നേരിട്ട് ഉപയോഗിച്ചുള്ള ഇടപാട് നടത്തുന്ന ശീലം വിടാന്‍ ജനം തയ്യാറായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...