അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പക്കല്‍ നിന്നും വിദേശ കറന്‍സി പിടികൂടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പക്കല്‍ നിന്നും വിദേശ കറന്‍സി പിടികൂടി. ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മിസാം റാസയില്‍ നിന്നാണ് പണം പിടികൂടിയത്. 41 ലക്ഷം രൂപയുടെ കറന്‍സിയാണ് പിടികൂടിയത്. സ്ത്രീകളുടെ വസ്ത്രമായ ലെഹംഗയുടെ ബട്ടനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സി.

യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. പിന്നാലെ നടത്തിയ എക്‌സ് റേ പരിശോധനയില്‍ ഒളിപ്പിച്ചു കൊണ്ട് വന്ന കറന്‍സി പിടികൂടുകയായിരുന്നു. ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ഇയാളെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചാണ് പരിശോധന നടത്തിയത്. 1,85,500 സൗദി റിയാലുകളാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും തന്നെ യുവാവിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റംസിന് കൈമാറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”നിങ്ങളെ അറിയുന്നവർ എപ്പോഴും ഒപ്പമുണ്ടാകും”; പേളി മാണിക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് റോബിൻ

0
കൊച്ചി: ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ...

​”കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പിയുടേത്”; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

0
തിരുവനന്തപുരം: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര...

​വ്യാജ പെൻഷൻ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

0
കണ്ണൂർ: എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പി...

അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തിവന്ന പട്ടിണി സമരം പിൻവലിച്ചു ; നഷ്ടപരിഹാര തുക നൽകാമെന്ന്...

0
ഇടുക്കി: ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ നടത്തി വന്ന പട്ടിണി...