പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജരുടെ ഗര്‍ഭിണിയായ ഭാര്യയും അഞ്ചുവയസുള്ള മകനും മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയുടെയും അഞ്ചുവയസുള്ള മകന്റെയും മൃതദേഹം കിടക്കയ്ക്ക് ഉള്ളില്‍ നിന്ന് കണ്ടെത്തി. പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജറായ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മീററ്റിലെ ഹസ്തിനാപുരി മേഖലയിലാണ് സംഭവം. ഇരുവരെയും കഴുത്തുഞെരിച്ച്‌ കൊന്നശേഷം കിടക്കയില്‍ മൃതദേഹം ഒളിപ്പിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഭര്‍ത്താവ് വാതിലില്‍ മുട്ടിയെങ്കിലും ആരും തുറന്നില്ല. എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്.

വാതില്‍ പൊളിച്ചാണ് പോലീസ് അകത്തു പ്രവേശിച്ചത്. വീട്ടിലെ സാധനസാമഗ്രികള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ബെഡ് ബോക്‌സില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും കൈ കെട്ടിയിട്ട നിലയിലായിരുന്നു. വായില്‍ തുണി തിരുകിയിരുന്നതായി പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച്‌ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...