വീണ്ടും കസ്‌ററഡി മരണമോ? : മൊബൈല്‍ മോഷണക്കേസില്‍ പിടികൂടിയ പ്രതി തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്തു വീണ്ടും കസ്‌ററഡി മരണമോ? മൊബൈല്‍ മോഷണക്കേസില്‍ പിടികൂടിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ തൂങ്ങി മരിച്ചതായി പോലീസ്‌ . ഫോര്‍ട്ട് സ്‌റ്റേഷനിലാണ് സംഭവം. കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങി മരിച്ചതായാണ്  പോലീസ് പറയുന്നത്. അന്‍സാരി എന്നയാളാണ് മരിച്ചത്. മൊബൈല്‍ മോഷണ കേസില്‍ കസ്റ്റഡിയില്‍ എടുത്ത ഇയാളെ സ്‌റ്റേഷന് സമീപത്തെ ശിശു സൗഹൃദ കെട്ടിടത്തിലാണ് ഇരുത്തിയിരുന്നതെന്ന്  പോലീസ് പറയുന്നു.

മോഷണക്കേസില്‍ പിടികൂടിയ പ്രതിയെ സ്റ്റേഷനില്‍ കൊണ്ടു പോകാതെ സമീപത്തെ കെട്ടിടത്തില്‍ കൊണ്ടിരുത്തിയതില്‍ പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടെന്നത് പ്രത്യക്ഷത്തില്‍ തന്നെ വെളിവാകുന്നു.
ഇവിടെ നിന്നും ശുചിമുറിയില്‍ പോയ അന്‍സാരി അവിടെ വെച്ച്‌ തൂങ്ങാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെ വെച്ച്‌ മരിച്ചുവെന്നുമാണ് പോലീസ് പറയുന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...