സൗദിയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ പാടില്ലെന്ന് കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി അറേബ്യയിലെ എയർപ്പോർട്ടുകളിലും മറ്റ് അതിർത്തി കവാടങ്ങളിലും പ്രവർത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി. ട്വിറ്റർ ഹാൻഡിലിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ് തീരുമാനമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

ഗൾഫ് അറബ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കായുള്ള ഏകീകൃത കസ്റ്റംസ് നിയമമനുസരിച്ച് വ്യോമ, കടൽ, കര കവാടങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വെള്ളിയാഴ്ചയാണ് നിശ്ചയിച്ചത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആവശ്യകതകൾ, നടത്തിപ്പ് ലൈസൻസുകൾ, മറ്റ് അനുബന്ധ നിയന്ത്രണങ്ങൾ എന്നിവ നിർണയിച്ചതിലുൾപ്പെടും.

വ്യോമ, കടൽ, കര കവാടങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കും പുറത്തുപോകുന്നവർക്കുമായി ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തുടർന്നാണ് അതിനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും രൂപവത്കരിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. യാത്രാക്കാർക്ക് ആവശ്യമായ ഷോപ്പിങ്ങിന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ അനുയോജ്യമാക്കാനും വിപുലപ്പെടുത്താനും ഈ നിയമവ്യവസ്ഥ സഹായിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പു്തിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...

പുനർജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനമേറ്റ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി

0
കൊല്ലം : തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനമേറ്റ വയോജനങ്ങളെ...