ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം വെട്ടി ; ഗുരുതര പിഴവെന്ന് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയിൽ ഗുരുതര പിഴവെന്ന് കോൺഗ്രസ്. ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ് സെക്യുലർ എന്ന വാക്ക് ഇല്ലെന്ന ലോക്‌സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. പുതിയ മന്ദിരത്തിലേയ് മാറിയതിന്റെ ഭാഗമായാണ് അംഗങ്ങൾക്ക് ഭരണഘടന നൽകിയത്. സർക്കാറിന്റെ ഈ നീക്കം സംശയാസ്പദമാണെന്നും വിഷയം ഉന്നയിക്കാൻ അവസരം ലഭിച്ചില്ലെന്നും കോൺഗ്രസ് ആരോപിച്ചു.മെയ് 28 നാണ് പുതിയ പാർലമെന്റ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ രണ്ടാം ദിവസം പുതിയ മന്ദിരത്തിലാണ് നടന്നത്. പഴയ പാർലമെന്റ് മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്ന്‌ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംയുക്ത സമ്മേളനത്തിനു ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് എം.പിമാർ പുതിയ പാർലമെന്റ് മന്ദിരത്തിൽ എത്തിയത്. സംയുക്ത സമ്മേളനത്തിന് ശേഷം പഴയ മന്ദിരത്തോടു വിട പറഞ്ഞ എംപിമാർ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കാല്‍നടയായിയാണ് പുതിയ മന്ദിരത്തിലേക്ക് എത്തിയത് . അതേസമയം, കോൺഗ്രസ് എംപിമാർ ഭരണഘടനയുമായാണ് പുതിയ മന്ദിരത്തിലേക്ക് എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....