സീതയാകാൻ ഹിന്ദി അറിയണോ? ; നിതീഷ് തിവാരിയുടെ രാമായണത്തിനെതിരെയും സായ് പല്ലവിക്കെതിരെയും സൈബർ ആക്രമണം

For full experience, Download our mobile application:
Get it on Google Play

രൺബീർ കപൂറും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന നിതീഷ് തിവാരിയുടെ ബിഗ് ബജറ്റ് ചിത്രമായ ‘രാമായണ’യെ സംബന്ധിച്ച തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു.. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 875 കോടി രൂപയുടെ മുതൽമുടക്കിലാണ് നിർമ്മിക്കുന്നത്. എന്നാൽ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപേ സോഷ്യൽ മീഡിയയിൽ താരങ്ങൾക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്. ഹിന്ദി അറിയാത്തെ സായ് പല്ലവിയെ എന്തിനാണ് നിതീഷ് തിവാരി രാമായണയിൽ കാസ്റ്റ് ചെയ്തത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നത്. എന്നാൽ അഭിനയത്തിന് ഭാഷയല്ല പ്രധാനം എന്ന് ചൂണ്ടിക്കാട്ടി നടിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. നേരത്തെ, മാംസാഹാരം കഴിക്കുന്ന രൺബീർ കപൂറിനെ രാമനായി അഭിനയിപ്പിക്കരുതെന്ന തരത്തിലുള്ള അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കന്നഡ താരം യഷ് രാവണനായും സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും വേഷമിടുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.

ഓസ്‌കാർ ജേതാവ് എ.ആർ. റഹ്‌മാനും ലോകപ്രശസ്ത സംഗീതജ്ഞൻ ഹാൻസ് സിമ്മറും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നമിത മൽഹോത്ര നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശ്രീധർ രാഘവനും നിതീഷ് തിവാരിയും ചേർന്നാണ്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യഭാഗം ഈ വർഷം ദീപാവലിക്ക് തീയറ്ററുകളിൽ എത്തിയേക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...