സ്വകാര്യ ചിത്രങ്ങളടക്കം പങ്കുവെച്ച് സൈബർ ആക്രമണം ; രൂക്ഷമായി പ്രതികരിച്ച് കർണാടകയിലെ യുവ കോൺഗ്രസ് എംഎൽഎ

For full experience, Download our mobile application:
Get it on Google Play

ബംഗളുരു: കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായതായി കോൺഗ്രസ് വനിതാ എംഎൽഎ. മുദിഗരെ മണ്ഡലത്തിൽ നിന്നുള്ള വിജയിയായ യുവ എംഎൽഎ നയന ജാഹറാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. സ്വകാര്യ ജീവിതത്തിൽ നിന്നുള്ള ചിത്രങ്ങളടക്കം പങ്കുവെച്ചു കൊണ്ട് തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി നയന വ്യക്തമാക്കി. പരാജയപ്പെട്ടവരുടെ മോഹഭംഗമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നും ഇത്തരം പ്രവൃത്തികളിലൂടെ തന്നെ തളർത്താനാകില്ലെന്നും സംഭവത്തോട് പ്രതികരിച്ച നയന പറഞ്ഞു.

സ്വകാര്യ ജീവിതവും രാഷ്ട്രീയ പ്രവർത്തനവും തമ്മിലുള്ള അന്തരം മനസ്സിലാകാനാകാത്ത വിഡ്ഢികളാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നും ഇത്തരം ആക്രമണങ്ങളെ നേരിടാൻ തനിക്കറിയാമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ നയന വ്യക്തമാക്കി. ബിജെപിയുടെ ദീപക് ദൊദ്ദയ്യെ പരാജയപ്പെടുത്തിയാണ് കർണാടക കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎൽഎയായ നയന മിന്നുന്ന വിജയം കരസ്ഥമാക്കിയത്. സൈബർ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച എംഎൽഎയ്ക്ക് പിന്തുണ അറിയിച്ച് നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...