മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു . എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍  രായന്‍കണ്ടിയില്‍ നിഷാദിനെതിരെയാണ് കൊടുവള്ളി പോലീസ് കേസെടുത്തത്.  മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിക്കുന്ന രീതിയില്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനാണ് പോലീസ് കേസെടുത്തത്‌.
സംഗീത് എളേറ്റില്‍ എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് നിഷാദ് മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രവും കുറിപ്പും ഷെയര്‍ ചെയ്തത്.

അമിത്ഷായുടെ ഫോട്ടോയില്‍ പിണറായി വിജയന്റെ മുഖം ചേര്‍ത്തുവെച്ച്‌ കേരളം അമിത് ഷാ ഭരിക്കുന്നു, പിണറായി വിജയനിലൂടെ എന്ന കുറിപ്പോടെയാണ് ചിത്രം വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പരാതി അന്വേഷണത്തിനായി ഡിജിപി റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയും കോടതിയുടെ അനുമതിയോടെ കൊടുവള്ളി പോലീസ് കേസെടുക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....