അഞ്ചു ദിവസം വെർച്വൽ അറസ്റ്റിലായിരുന്ന 74 കാരനെ സൈബർ പോലീസ് രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഞ്ചു ദിവസം വെർച്വൽ അറസ്റ്റിലായിരുന്ന 74 കാരനെ സൈബർ പോലീസ് രക്ഷിച്ചു. തട്ടിപ്പ് സംഘത്തിന് 10 ലക്ഷം കൈമാറാൻ ബാങ്കിലെത്തിയപ്പോള്‍ മാനേജർക്കുണ്ടായ സംശയമാണ് 74 കാരൻെറ ജീവനും സമ്പാദ്യവും സംരക്ഷിക്കാൻ ഇടയായത്. പണം കൈമാറിയ ശേഷം ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതായി തട്ടിപ്പിൽ അകപ്പെട്ടയാള്‍ പറഞ്ഞു. അഞ്ചു ദിവസമാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനെ വെർച്വൽ അറസ്റ്റ് ചെയ്ത് വീട്ടിനുള്ളിൽ വെച്ചിരുന്നത്. മുംബൈ പോലീസെന്ന് പരിചയപ്പെടുത്തിയാണ് വാട്സ് ആപ്പ് വീഡിയോ കോള്‍ വന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായതിനാൽ അറസ്റ്റിലാണെന്നും മറ്റാരോടും വിവരം പറയരുതെന്നും തട്ടിപ്പ് സംഘം പറഞ്ഞു.

ഭാര്യയോടും പോലും വിവരം പറയാതെ ഒടുവിൽ സ്ഥിര നിക്ഷേപമായി മാറ്റി വച്ചിരുന്ന 10 ലക്ഷം തട്ടിപ്പ് സംഘത്തിന് കൈമാറാൻ തീരുമാനിച്ചു. ബാങ്കിലെത്തി സ്ഥിര നിക്ഷേപമെടുത്ത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. ഓണ്‍ ലൈൻ വഴി മുംബൈയിലെ ഒരു കമ്പനിയുടെ അക്കൗണ്ടിലേക്ക് മാറ്റാൻ നീക്കം നടത്തിയപ്പോഴാണ് ബാങ്ക് മാനേജർക്ക് സംശയം തോന്നിയത്. വിവരം സൈബർ പോലീസിനെ അറിയിച്ചു. ബാങ്കിൽ നിന്നും 74കാരനെ കൂട്ടികൊണ്ടുവന്ന് മൊബൈൽ ഫോണ്‍ പരിശോധിച്ചു. അപ്പോഴും തട്ടിപ്പു സംഘം വിളിച്ചുകൊണ്ടിരുന്നു. ഫോണ്‍ പോലീസെടുത്തതോടെ സംഘം പിൻമാറി. പോലീസ് സഹായത്തോടെ തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞുവെങ്കിലും വൃദ്ധൻ ഞെട്ടലിൽ നിന്നും വിട്ടുമാറിയിരുന്നില്ല. ബാങ്ക് മാനേജറും പോലീസും സമയോചിതമായ ഇടപെട്ടതുകൊണ്ടാണ് ഒരു വൃദ്ധൻെറ ജീവനും സമ്പാദ്യവുമെല്ലാം സംരക്ഷിക്കാനായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...

ബിജെപിയെ തകർക്കാതെ പോരാട്ടം അവസാനിപ്പിക്കില്ല : മമത ബാനർജി

0
കൊൽക്കത്ത: രാഷ്ട്രീയ വിരമിക്കലിന് താൻ തയ്യാറല്ലെന്നും ബിജെപിയെ പൂർണ്ണമായി തകർക്കുന്നതുവരെ പോരാട്ടം...