കോഴിക്കോട് സൈബർ സെക്യൂരിറ്റി വിദഗ്ധന്‍റെ വീട് കുത്തി തുറന്ന് 21 പവൻ സ്വർണം കവർന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് അഴകുടി ക്ഷേത്രത്തിന് സമീപം അടച്ചിട്ട വീട് കുത്തി തുറന്ന് 21 പവൻ സ്വർണം കവർന്നു. സൈബർ സെക്യൂരിറ്റി വിദഗ്ധൻ ഡോക്ടർ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വിനോദ് ഭട്ടതിരിപ്പാടും ഭാര്യയും ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയതിന് ശേഷമാണ് മോഷണം. വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് വാതിൽ കുത്തിത്തുറന്നത് ശ്രദ്ധയിൽപ്പെട്ടത്. മുകളിലത്തെ നിലയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് നഷ്ടമായത്.

എന്നാൽ സ്വർണത്തോടൊപ്പം സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വാച്ചും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ നിൽക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...