ചക്രവാതചുഴി അറബിക്കടലിലേക്ക് ; കേരളത്തിൽ കനത്ത മഴക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചക്രവാതചുഴി അറബിക്കടലിൽ പ്രവേശിക്കുേമ്പാൾ കേരളത്തിൽ മഴ ശക്തമാകും. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തെക്കൻ ആൻഡമാൻ കടലിൽ നാളെയോടെ രൂപപ്പെട്ടേക്കും. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറ- വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ തുടരാൻ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഐഎംഡി -ജി.എഫ്.എസ് മോഡൽ പ്രകാരം ഞായറാഴ്ച കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. കോഴിക്കോട്, വയനാട്, ഇടുക്കി , പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. അതിനാൽ തന്നെ ഞായറാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പത്തു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ഡ്രൈവറുടെ കയ്യിൽ നിന്ന് രേഖകളില്ലാത്ത 30 ലക്ഷം രൂപ പിടികൂടി

0
തൃശൂർ: ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രാണേഷ് രാജേന്ദ്രന്റെ ഡ്രൈവറുടെ കയ്യിൽ നിന്ന്...

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി

0
മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ...

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാൻ നിര്‍ദേശം നൽകി

0
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ...

കുപ്രസിദ്ധ ഭീകരൻ ലത്തീഫ് ഭട്ടിനായി വേട്ട ആരംഭിച്ച് സുരക്ഷാ സേന; തലയ്ക്ക് 15 ലക്ഷം...

0
ജമ്മു: ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി ജമ്മു കശ്മീരിൽ...