കുളുവിനെയും ഷിംലയെയും ബന്ധിപ്പിക്കുന്ന പ്രതിദിന ഹെലികോപ്റ്റർ സർവീസുകൾ ഉടൻ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുളുവിനെയും ഷിംലയെയും ബന്ധിപ്പിക്കുന്ന പ്രതിദിന ഹെലികോപ്റ്റർ സർവീസുകൾ ഉടൻ ആരംഭിക്കും. ഷിംലയെ കുളുവിലേക്കും റെക്കോങ് പിയോയിലേക്കും ബന്ധിപ്പിക്കുന്ന സർവീസ് കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമാണ്. ഷിംലയിലെ സഞ്ജൗലിയിൽ നിന്ന് കുളുവിലെ ഭുണ്ടറിലേക്കും ഷിംലയിൽ നിന്ന് കിന്നൗറിലെ റെക്കോങ് പിയോയിലേക്കും ജനുവരി 14 മുതൽ ഹെറിറ്റേജ് ഏവിയേഷൻ പ്രതിദിന ഹെലികോപ്റ്റർ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഷിംല-കുളു റൂട്ടിലെ ഹെലികോപ്റ്റർ യാത്രയ്ക്ക് ഒരാൾക്ക് 3,500 രൂപ ചിലവാകും. ഷിംല-റെക്കോങ് പിയോ റൂട്ടിൽ തുടക്കത്തിൽ ഒരാൾക്ക് 4,000 രൂപയായിരിക്കും നിരക്ക് ഈടാക്കുക. ഷിംല-കുളു റൂട്ടിൽ ദിവസവും രണ്ട് സർവീസുകൾ നടത്തും. ഷിംല-റെക്കോങ് പിയോ റൂട്ടിൽ ഒരു ദിവസം ഒരു സർവീസ് മാത്രമായിരിക്കും തുടക്കത്തിൽ ഉണ്ടാകുകയെന്ന് ഹെറിറ്റേജ് ഏവിയേഷന്റെ സ്ഥാപകനും സിഇഒയുമായ രോഹിത് മാത്തൂർ പ്രസ്താവനയിൽ പറഞ്ഞു. ആറ് സീറ്റുകളുള്ള എയർബസ് H125 ഹെലികോപ്റ്ററാണ് സർവീസിന് ഉപയോഗിക്കുക. ഇക്കഴിഞ്ഞ ജനുവരി 8ന് ഇതിന്റെ പരീക്ഷണ ഓട്ടങ്ങൾ നടത്തിയതായും ഹിമാചൽ പ്രദേശ് സർക്കാർ പൂർണ്ണ പിന്തുണ ഉറപ്പ് നൽകിയതായും രോഹിത് മാത്തൂർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...