വൈരക്കല്ല് തരാമെന്നു പറഞ്ഞ് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഭവം ; പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മധുര : വൈരക്കല്ല് തരാമെന്നുപറഞ്ഞ് രാമനാഥപുരം സ്വദേശിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഉസിലംപട്ടിയിലാണ് സംഭവം. ഉസിലംപട്ടി ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരനായ ശിവനാണ്ടി (51), കാരാംപട്ടി സ്വദേശി പുതുരാജ (52), കാര്‍ ഡ്രൈവര്‍ നക്കല്‍പട്ടിയിലെ സാര്‍ലസ് (48) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് മൂന്നുലക്ഷം രൂപയും കാറും പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ മറ്റൊരു പോലീസുകാരനായ ശരവണന്‍, പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ശങ്കിലിപാണ്ടി എന്നിവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.

രാമനാഥപുരം വെളിപട്ടണം സ്വദേശി ഷണ്‍മുഖം (51) എന്നയാള്‍ക്ക് അഞ്ചുലക്ഷം രൂപ വിലപിടിപ്പുള്ള അതിവിശിഷ്ട വൈരക്കല്ല് നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പണം തട്ടിയത്. എന്നാല്‍ പണം പൂര്‍ണ്ണമായും നല്‍കിയിട്ടും വൈരക്കല്ല് നല്‍കാത്തതിനെ തുടര്‍ന്ന് ഷണ്‍മുഖം പ്രതികളായ രണ്ടുപേരുമായി തര്‍ക്കത്തില്‍ എര്‍പ്പെടുകയും തുടര്‍ന്ന് അതുവഴി വന്ന പോലീസുകാരായ ശിവനാണ്ടി, ശരവണന്‍ എന്നിവര്‍ പ്രതികളെ സഹായിക്കുന്ന തരത്തില്‍ നിലപാട് എടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. ജില്ലാ പോലീസ് മേധാവി ഭാസ്‌കറിന് നല്‍കിയ പരാതിയില്‍ ഡി.എസ്.പി. നല്ലു, ഇന്‍സ്പെക്ടര്‍ കണ്ണാത്താല്‍ എന്നിവരാണ് സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ അടിയിന്തര...

0
ആലപ്പുഴ: പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന...

കെ എസ് ആർ ടി സി ‘പിങ്ക് ബസ്’ എന്ന പേരിൽ ലേഡീസ് ഒൺലി...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ്...

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പി എസ് പ്രശാന്ത്

0
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ...

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...