പത്തനംതിട്ട ജില്ലയിലെ ക്ഷീര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തില്‍ മില്‍മ പാലിന് അടിക്കടി വില വര്‍ധിപ്പിക്കുമ്പോഴും സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇവരെ സഹായിക്കുവാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ച് നിരവധി ക്ഷീര കര്‍ഷകരും ക്ഷീരോത്പാദക സംഘങ്ങളുമാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മില്‍മ പാലിന് ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ക്ഷീര കര്‍ഷകന് യാതൊരു പ്രയോജനവും ലഭിച്ചില്ല. ഉയര്‍ന്ന ഉത്പാദന ചെലവും കാലിത്തീറ്റയുടെ വിലക്കയറ്റവും സബ്സിഡികള്‍ ലഭിക്കുന്നതിലെ കാലതാമസവും കാലാവസ്ഥാ വ്യതിയാനം മൂലം പശുകള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളുമെല്ലാം പത്തനംതിട്ട ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ജില്ലയിലെ പല മേഖലകളിലും മൃഗ ഡോക്ടര്‍മാരുടെ കുറവ് ക്ഷീര മേഖലയെ സാരമായി ബാധിച്ചു. മതിയായ ചികിത്സ ലഭിക്കാതെയും തക്ക സമയത്ത് മൃഗ ഡോക്ടര്‍മാരുടെ ഇടപെടല്‍ ഉണ്ടാകാതെയും നിരവധി പശുക്കളാണ് ജില്ലയില്‍ ചത്തുപോയത്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കില്‍ ഇവയ്ക്ക് ഒന്നും മതിയായ നഷ്ടപരിഹാരവും ലഭിക്കില്ല. ശക്തമായ ചൂടും തണുപ്പും ഇടകലര്‍ന്ന കാലാവസ്ഥയും പശുക്കളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. സാംക്രമിക രോഗങ്ങളും അകിട് വീക്കം പോലെയുള്ള രോഗങ്ങളും പശുക്കളെ ബാധിക്കുന്നത് ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി സമ്മാനിക്കുന്നുണ്ട്.

കോന്നി, റാന്നി, മല്ലപ്പള്ളി, തിരുവല്ല, ച്ചുങ്കപ്പാറ, അടൂര്‍, ആറന്മുള തുടങ്ങി ജില്ലയിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി ക്ഷീര കര്‍ഷകരാണുള്ളത്. വര്‍ധിച്ചു വരുന്ന പ്രതിസന്ധി തുടര്‍ന്നാല്‍ പലരും ഉപജീവന മാര്‍ഗ്ഗമായി കൊണ്ടുനടക്കുന്ന ക്ഷീര കാര്‍ഷിക മേഖല ഉപേക്ഷിച്ച് മറ്റുജോലികള്‍ തേടി ഇറങ്ങേണ്ടി വരുമോ എന്ന ആശങ്കയും ജില്ലയിലെ ക്ഷീര കര്‍ഷകരില്‍ നിലനില്‍ക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...