ഓമല്ലൂര്‍ മഞ്ഞനിക്കരയില്‍ 15 പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ മഞ്ഞനിക്കരയില്‍ പതിനഞ്ച് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ നാട്ടുകാര്‍ പിടികൂടി വനം വകുപ്പിന് കൈമാറി. മഞ്ഞനിക്കര എക്സ്ര്‍വ്വീസ് ഒഫീസിന് സമീപത്തായാണ് കഴിഞ്ഞ ദിവസം പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരും പ്രദേശത്തെ ക്ലബിലെ അംഗങ്ങളായ ചെറപ്പക്കാരും ചേര്‍ന്ന് പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടുകയും വനം വകുപ്പിന് കൈമാറുകയുമായിരുന്നു. റോഡിലെ ഓടയുടെ സ്ലാബുകള്‍ക്ക് അടിയിലായാണ്‌ പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മുട്ട വിരിഞ്ഞിറങ്ങിയ നിലയില്‍ ആയിരുന്നു പാമ്പിന്‍കുഞ്ഞുങ്ങള്‍. പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ വനപാലകര്‍ സ്ഥലത്തെത്തി ഇവിടെ നിന്നും മാറ്റുകയും ചെയ്തു.

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ അടുത്ത കാലത്തായി നിരവധി പെരുമ്പാമ്പുകളെയാണ് വനം വകുപ്പ് ആര്‍.ആര്‍.റ്റി സംഘം പിടികൂടിയത്. ജില്ലയിലെ ജനവാസ മേഖലയില്‍ കാടുകയറി കിടക്കുന്ന റബ്ബര്‍ തോട്ടങ്ങളും കൃഷി ചെയ്യാത്ത തരിശ് നിലങ്ങളുമെല്ലാം പാമ്പുകളുടെ താവളമായി മാറുകയാണ്. ഇത്തരത്തിലുള്ള പറമ്പുകളിലെ കാടുകള്‍ നീക്കം ചെയ്യുവാനുള്ള നടപടികളും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ജില്ലാ ഭരണകൂടമോ സ്വീകരിക്കുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...