കടം വാങ്ങിയത് തിരികെ നൽകാത്തതിനെ തുടർന്ന് തർക്കം : വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ്: കടം വാങ്ങിയത് തിരികെ നൽകാത്തതിനെ തുടർന്ന് തർക്കത്തെ തുടര്‍ന്ന് മധ്യപ്രദേശിൽ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. 45 കാരനായ പലചരക്ക് വ്യാപാരി വിവേക് ​​ശർമ്മയാണ് കൊല്ലപ്പെട്ടത്. ഇയാൾ ബന്ധുവിൽ നിന്ന് 90,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച മെഡിക്കൽ റെപ്രസന്റേറ്റീവായ ബന്ധു മോഹിതിനെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ശർമ്മയെ പിന്നീട് കാണാതാവുകയായിരുന്നു.

രാത്രി വൈകിയും ശർമ്മയെ കാണാതായതോടെ കുടുംബം അന്വേഷിച്ചിറങ്ങി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് കോട്വാലി പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിൽ ശർമ്മയുടെ മോട്ടോർ സൈക്കിൾ ഗുണ ജില്ലയിലെ ഗോപികൃഷ്ണ സാഗർ അണക്കെട്ടിന് സമീപം കണ്ടെത്തി. തുടരന്വേഷണത്തിൽ അണക്കെട്ടിന് സമീപമുള്ള കുഴിയിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് തല ഉണ്ടായിരുന്നില്ല. കൈയിലെ മോതിരം കണ്ടാണ് ബോഡി ശർമ്മയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

പന്നീട്, മോഹിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം മോഹിത് വെളിപ്പെടുത്തിയത്. ഭാര്യാസഹോദരന്റെ സർക്കാർ ക്വാർട്ടേഴ്‌സ് വളപ്പിൽ വച്ചാണ് കൊലപാതകം നടത്തിയതെന്ന് മോഹിത് വ്യക്തമാക്കി. ചായയിൽ മയക്കുമരുന്ന് കലർത്തിയാണ് കൊലപാതകം നടത്തിയത്. അബോധാവസ്ഥയിലായ ശർമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദ്ദേഹം ആറു കഷണങ്ങളാക്കി. പിന്നീട് ശരീരഭാഗങ്ങൾ ഹൈവേയിൽ നിന്ന് 50 അടി അകലെ എറിഞ്ഞതായി മോഹിത് പൊലീസിനോട് പറഞ്ഞു. ഗോപി സാഗർ അണക്കെട്ടിലേക്കുള്ള റോഡിന്റെ വശത്തും ചില ഭാഗങ്ങൾ കുഴിച്ചിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....