ദലിത് യുവാവിന്റെ കസ്റ്റഡി മരണത്തിൽ ആറ്​ പോലീസുകാർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ദലിത് യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെ രണ്ടുപേര്‍ അറസ്റ്റില്‍. 25കാരനായ വിഗ്നേഷ് മരിച്ച സംഭവത്തിലാണ് സെക്രട്ടേറിയറ്റ് കോളനി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പൊന്‍രാജ്, റൈറ്റര്‍ മനാഫ് എന്നിവര്‍ അറസ്റ്റിലായത്. സബ് ഇന്‍സ്‍പെക്ടര്‍ പുഗഴം പെരുമാള്‍, ഹോംഗാര്‍ഡ് ദീപക് എന്നിവര്‍ സസ്‍പെന്‍ഷനിലാണ്.

ഏപ്രില്‍ 18ന് രാത്രിയാണ് വിഗ്നേഷിനെയും സുഹൃത്ത് സുരേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് കടത്തിയെന്നും പോലീസിനെ അക്രമിച്ചുവെന്നും ആരോപിച്ചായിരുന്നു ഇത്. ശേഷം ഗുരുതര പരിക്കുകളോടെയാണ് വിഗ്നേഷിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോലീസിന്റെ മര്‍ദനമേറ്റാണ് വിഗ്നേഷ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച്‌ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. വിഗ്നേഷിന്റെ മൃതദേഹത്തില്‍ വലതുകാലിലെ ഒടിവടക്കം13 മുറിവുകളാണുണ്ടായിരുന്നതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം സമരം ആരംഭിച്ചു.

സംയാസ്പദമായ മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവം വിവാദമായതോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊലക്കേസായി രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് സി.ബി-സി.ഐ.ഡി അന്വേഷണം ഏറ്റെടുക്കുകയും സബ് ഇന്‍സ്‍പെക്ടര്‍മാരായ പുഗഴം പെരുമാള്‍, ഗണപതി, ആംഡ് റിസര്‍വ് പോലീസ് കോണ്‍സ്റ്റബിള്‍ കാര്‍ത്തിക്, ഹെഡ് കോണ്‍സ്റ്റബിള്‍ കുമാര്‍, കോണ്‍സ്റ്റബിള്‍ പൊന്‍രാജ്, റൈറ്റര്‍ മനാഫ്, കോണ്‍സ്റ്റബിള്‍ ആനന്ദി, ഹോംഗാര്‍ഡ് ദീപക് എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് വെള്ളിയാഴ്ച രാ​ത്രി പൊന്‍രാജിനെയും മനാഫിനെയും അറസ്റ്റ് ചെയ്തത്.

ചെന്നൈയിലെ കസ്റ്റഡി മരണങ്ങള്‍ നിയമസഭയിലും സജീവ ചര്‍ച്ചയായി. പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ശക്തമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായവരെ വെറുതെ വിടില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 28ന് അനധികൃത മദ്യക്കച്ചവടത്തിന് തിരുവണ്ണാമ​ലൈ പോലീസ് അറസ്റ്റ് ചെയ്ത 43കാരനായ തങ്കമണി കസ്റ്റഡിയില്‍ മരിച്ചിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് കൈക്കൂലിയുമായി തങ്ങളെ സമീപിച്ചെന്നും അത് വാങ്ങാന്‍ തയാറായില്ലെന്നും തങ്കമണിയുടെ ബന്ധുക്കള്‍ പറയുന്നു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അവരും സമരരംഗത്താണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...