ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സിംഘു അതിര്‍ത്തിയിലെ കര്‍ഷക സമര സ്ഥലത്ത് കഴിഞ്ഞ ദിവസം ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. നിഹാങ് വിഭാഗത്തില്‍പ്പെട്ട ഭഗവന്ത് സിങ്, ഗോവിന്ദ് സിങ് എന്നിവരെയാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് നിഹാങ്ങുകള്‍ അറസ്റ്റിലായി.

സംഭവത്തില്‍ നിഹാങ് വിഭാഗത്തിലെ രണ്ടു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സരബ് ജിത്ത് സിങ് എന്നയാളാണ് ആദ്യം അറസ്റ്റിലായത്. സോനിപത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ച നാരായണ്‍ സിങ് എന്ന മറ്റൊരാളും അറസ്റ്റ് ചെയ്യപ്പെട്ടു. പഞ്ചാബിലെ അമര്‍കോട്ട് ജില്ലയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.

കുണ്ടലിയിലെ കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ദളിത് യുവാവിനെ രണ്ടു കൈപ്പത്തികളും വെട്ടിമാറ്റിയ ശേഷം ക്രൂരമായാണ് കൊലപ്പെടുത്തിയത്. ശേഷം പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നിഹാങ്ങുകളാണ് കൊലയ്ക്ക് പിന്നില്‍ എന്നാരോപിച്ച്‌ കൊണ്ട് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തു വന്നിരുന്നു. തങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് നിഹാങ് സംഘടനാ തലവന്‍ ബല്‍വിന്ദര്‍ സിങ് ആരോപിച്ചിരുന്നു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...