Thursday, April 25, 2024 9:56 pm

പേരയ്ക്ക കൊണ്ട് തയ്യാറാക്കാം ഒരു കിടിലൻ ചമ്മന്തി

For full experience, Download our mobile application:
Get it on Google Play

എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ചമ്മന്തി. പല തരത്തിലുള്ള ചമ്മന്തികൾ ഇന്നുണ്ട്. രുചിയിലും ചെറുവയിലും വ്യത്യസ്തമായ ഒരു ചമ്മന്തി പരിചയപ്പെട്ടാലോ. ആരോഗ്യപ്രദവും എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്നതുമായ ഒരു വിഭവമാണ് പേരയ്ക്ക ചമ്മന്തി. പേരയ്ക്ക ചമ്മന്തി എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

പഴുത്ത പേരയ്ക്ക /പച്ച പേരയ്ക്ക – 2 എണ്ണം, എണ്ണ – 2 സ്പൂൺ, ഉഴുന്ന് – 1 സ്പൂൺ, ചുവന്ന മുളക് – 4 എണ്ണം, കറിവേപ്പില – 1 തണ്ട്, ഉപ്പ് – ആവശ്യത്തിന്, ഇഞ്ചി – ഒരു കഷ്‌ണം, കടുക് – 1 സ്പൂൺ, മുളക്‌പ്പൊടി – അര സ്പൂൺ ഇതൊക്കെയാണ് ചേരുവകള്‍. പഴുത്തതും പച്ചയുമായ പേരയ്ക്ക ഉപയോഗിച്ച് ഈ ചമ്മന്തി തയാറാക്കാൻ കഴിയും. ആദ്യ പേരയ്ക്ക നന്നയി കഴുകി വൃത്തിയാക്കി ചെറുതായി കട്ട് ചെയ്യുക. ഒരു പാനെടുത്ത് അതിലേക്ക് എണ്ണ ഒഴിക്കുക. ശേഷം ഉഴുന്ന്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. വഴറ്റിയ ശേഷം അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന പേരയ്ക്ക ചേർത്ത് കൊടുക്കുക. നന്നായി വഴറ്റിയ ശേഷം തീ അണച്ച് തണുക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് അൽപ്പം ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കുക. മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക. കടുക് എല്ലാം പൊട്ടിയ ശേഷം അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ഇടുക. ചെറുതായി ഒന്ന് ചൂടാക്കി എടുക്കുക. ദോശയുടെയും. ഇഡ്‌ലിയുടെയും ചോറിൻറെയുമൊക്കെ കൂടെ കഴിക്കാൻ പറ്റിയ ഒരു ചമ്മന്തിയാണിത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിശബ്ദ പ്രചാരണത്തിനിടയിൽ യുഡിഎഫിന് നിശബ്ദ തരംഗം : ആൻ്റോ ആൻ്റണി

0
പത്തനംതിട്ട : പത്തനംതിട്ട പാർലമെൻ്റ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ഇന്നത്തെ...

വിവിപാറ്റ് കേസില്‍ വിധി നാളെ

0
നൃൂഡൽഹി : മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി ...

കോന്നി മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന്...

0
പത്തനംതിട്ട : കോന്നി മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന...

കോന്നി നിയോജക മണ്ഡലത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്തു

0
കോന്നി : കോന്നി നിയോജക മണ്ഡലത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികൾ...