ജോലിക്ക് കയറിയത് മുതല്‍ മോഷണം ; അഭിഭാഷകന്റെ വീട്ടില്‍നിന്ന് കവര്‍ന്നത് 26 ലക്ഷം രൂപയുടെ ആഭരണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അഭിഭാഷകന്റെ വീട്ടിൽ ജോലിക്കാരായിനിന്ന് 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ദമ്പതിമാരെ ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ കോഴിപ്പതി സ്വദേശികളായ അമൽരാജ് (34), ഭാര്യ കലാമണി (31) എന്നിവരാണ് പിടിയിലായത്. പള്ളിപ്പുറം ഗ്രാമത്തിലെ വസന്തിവിഹാറിൽ അഭിഭാഷകനായ നാരായണസ്വാമിയുടെ വീട്ടിൽ സൂക്ഷിച്ച സ്വർണത്തിലും വജ്രത്തിലുംതീർത്ത ആഭരണങ്ങളാണ് ഇരുവരും കവർന്നതെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരിമുതൽ അമൽരാജും ഭാര്യയും പള്ളിപ്പുറത്തെവീട്ടിൽ ജോലി ചെയ്തുവരികയാണ്. പൂജാമുറിയിലും അലമാരിയിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇരുവരും ജോലിക്കുനിന്നകാലം മുതൽ വീട്ടിലെ ആഭരണങ്ങൾ മോഷണം പോയിട്ടുള്ളതായി പോലീസ് കണ്ടെത്തി.

ശമ്പളം കുറവാണെന്നുകാണിച്ച് ഇവർ ഉടമയോട് മോശമായി സംസാരിച്ചിരുന്നതായി പറയുന്നു. ഇതേത്തുടർന്നാണ് മോഷണം നടന്നതെന്നും പോലീസ് പറഞ്ഞു. മോഷണമുതലിന്റെ ഒരുഭാഗം പ്രതികളിൽനിന്ന് കണ്ടെത്തി. ബാക്കിയുള്ളവ വിൽപ്പന നടത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽവാങ്ങി ബാക്കിയുള്ള സ്വർണം കണ്ടെത്തും.

സൗത്ത് ഇൻസ്പെക്ടർ ടി.ഷിജു എബ്രഹാം, എസ്.ഐ മാരായ എം.മഹേഷ് കുമാർ, രമ്യ കാർത്തികേയൻ, അഡീഷണൽ ഐ.മാരായ മുരുകൻ, ഉദയകുമാർ, നാരായണൻകുട്ടി, എ.എസ്.ഐ രതീഷ്, സീനിയർ സി.പി.ഒ മാരായ നസീർ, സതീഷ്, കൃഷ്ണപ്രസാദ്, എം.സുനിൽ, സി.പി.ഒ മാരായ സജീന്ദ്രൻ, നിഷാദ്, രവി, ഷാജഹാൻ, രമേശ്, ജഗദംബിക, ദിവ്യ, ദേവി, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ആർ.രാജീദ്, എസ്.ഷാനോസ്, ആർ.വിനീഷ്, സൈബർസെൽ ഉദ്യോഗസ്ഥൻ ഷെബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...