മോഷണക്കുറ്റം ആരോപിച്ച് ബി.ജെ.പി നേതാവും സംഘവും ദലിത് യുവാവിനെ മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : മോഷണക്കുറ്റം ആരോപിച്ച് ബി.ജെ.പി നേതാവും സംഘവും ദലിത് യുവാവിനെ ക്രൂരമായി മർദിച്ച് തലമുടി വടിച്ച് മുഖത്ത് കരി ഓയിൽ തേച്ചു. ബഹ്റൈച്ച് ജില്ലയിലെ ഹാർദി ഏരിയയിലാണ് സംഭവം. രാജേഷ് കുമാർ എന്ന യുവാവാണ് ക്രൂരതയ്ക്ക് ഇരയായത്. ഹാർദി പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് യൂറോപ്യൻ ക്ലോസറ്റ് സീറ്റ് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

പ്രാദേശിക ബി.ജെ.പി നേതാവ് രാധേശ്യാം മിശ്രയും രണ്ട് സഹായികളും ചേർന്നാണ് 30കാരനായ രാജേഷ് കുമാറിനെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. സംഭവത്തിൽ മിശ്രയുടെ സഹായികൾ രണ്ട് പേരും അറസ്റ്റിലായി. എന്നാൽ മിശ്ര ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഐ.പി.സിയിലെ ആക്രമണം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും പട്ടികജാതി-വർ​ഗ വിഭാ​ഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവും കേസെടുത്തതായി പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാർ പുഴയിലേക്ക് മറിഞ്ഞ് അധ്യാപകനും രണ്ട് മക്കളും മരിച്ചു; ആത്മഹത്യയിലേക്ക് വഴിചൂണ്ടി വാട്സ്ആപ്പ് സ്റ്റാറ്റസ്

0
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ അധ്യാപകനും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാര്‍...

‘അറ്റ്ലാന്റിക് നിന’ എത്തുന്നു; ഇന്ത്യയിൽ കനത്ത മൺസൂണിന് സാധ്യതയെന്ന് സൂചന

0
ന്യൂഡൽഹി: ലോകമെമ്പാടും സൂപ്പർ എൽ നിനോയുടെ കെടുതികൾ തുടരുന്നതിനിടെ, കാലാവസ്ഥാ ഭൂപടത്തിൽ...

മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്

0
കൊച്ചി: മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്. ടാറ്റ...

സോനം വാങ്‌ചുക്കിനെ സന്ദർശിച്ച് പവൻ ഖേര; ആരോഗ്യനിലയിൽ ആശങ്കയെന്ന് പ്രതികരണം

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍...