വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയുമായി ആദിവാസി യുവാവ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയുമായി ആദിവാസി യുവാവ്. കാട്ടിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച്‌ യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതായാണ് പരാതി. ഇടുക്കി കണ്ണംപടി സ്വദേശി സരുണിനെയാണ് വനംകുപ്പ് കേസില്‍ കുടുക്കിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചു വരുത്തി മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍ കുടുക്കിയെന്നാണ് സരുണ്‍ ആരോപിക്കുന്നത്.

സരുണിന്‍റെ വാഹനത്തില്‍ നിന്നാണ് കാട്ടിറച്ചി കണ്ടെത്തിയെന്നതാണ് കേസ്. എന്നാല്‍ മറ്റൊരു വീടിന്‍റെ പരിസരത്തുനിന്ന് കണ്ടെടുത്ത ഇറച്ചി സരുണിന്‍റെ വാഹനത്തില്‍ നിന്നും ലഭിച്ചു എന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ മഹസര്‍ തയ്യാറാക്കി യുവാവിനെ കുടുക്കുകയായിരുന്നു എന്നാണ് പരാതി ഉയരുന്നത്. ആദ്യം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഇത് കള്ളക്കേസാണെന്ന സംശയം പ്രകടിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് ഫോറസ്റ്റര്‍ തന്നെ കേസ് കൈകാര്യം ചെയ്യുകയും യുവാവിനെ ജയിലിലേക്കയക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുകയുമായിരുന്നെന്നും ആരോപണമുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് താനെന്നും കേസില്‍ പെട്ടതോടെ സര്‍ക്കാര്‍ ജോലി സാധ്യത ഇല്ലാതാകുമെന്നും സരുണ്‍ പറയുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ആദിവാസി സംയുക്തസമരസമിതി രംഗത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...

വിമാന യാത്രകളുടെ സുരക്ഷ ആശങ്കയിൽ; രാജ്യത്ത് സാങ്കേതിക തകരാറുകൾ വർദ്ധിക്കുന്നതായി ഔദ്യോഗിക കണക്കുകൾ

0
ഡൽഹി: രാജ്യത്ത് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഗുരുതര സാങ്കേതിക തകരാറുകൾ വർധിക്കുന്നതായി...

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...

മഹാരാഷ്ട്രയിൽ ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥികൾക്ക് പാമ്പുകടിയേറ്റു; മൂന്നു പെൺകുട്ടികൾ മരിച്ചു, ഒരാളുടെ നില...

0
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിൽപെട്ട...