കേടില്ലാത്ത പല്ലുകൾക്കു കേടുവരുത്തി ; പിന്നാലെ ഡോക്ടർക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പല്ലിന്റെ വിടവുനികത്താൻ ചികിൽസ തേടിയെത്തിയ സ്ത്രീയുടെ കേടുപാടില്ലാത്ത അഞ്ചുപല്ലുകൾക്കു കേടുവരുത്തിയെന്ന പരാതിയിൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദന്തഡോക്ടറോട് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കോട്ടയം വട്ടുകുളം കടപ്പൂർ സ്വദേശിയായ കെ.ആർ. ഉഷാകുമാരിയുടെ പരാതിയിലാണ് കോട്ടയത്തുള്ള കാനൻ ദന്തൽ ക്ലിനിക്കിലെ ദന്തൽ സർജൻ ഡോ. ഷൈനി ആന്റണി റൗഫ് നഷ്ടപരിഹാരം നൽകണമെന്ന് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിടുകയും ചെയ്തു.

മേൽനിരയിലെ പല്ലിന്റെ വിടവുനികത്താനും പൊട്ടലുണ്ടോ എന്നറിയുന്നതിനുമാണ് ഉഷാകുമാരി കാനൻ ദന്തൽ ക്ലിനിക്കിനെ സമീപിച്ചത്. എന്നാൽ ക്ലിനിക്കിലെ ദന്തൽ സർജൻ ചികിൽസാർത്ഥം പരാതിക്കാരിയുടെ അനുവാദം ഇല്ലാതെ കുത്തിവയ്പ് എടുത്തു മരവിപ്പിച്ച് കേടുപാടില്ലാത്ത മേൽനിരയിലെ ഒരു പല്ലും താഴത്തെനിരയിലെ നാലുപല്ലുകളും രാകിമാറ്റിയെന്നും തുടർന്ന് പല്ലുകൾ ക്രൗൺ ചെയ്യുന്നതിന് അഡ്വാൻസ് തുക വാങ്ങിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷം ; ഗൾഫ് വിമാന സർവീസ് വീണ്ടും പ്രതിസന്ധിയിൽ

0
ദുബായ് : പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ അബുദാബി, ദുബായ് വിമാനത്താവളങ്ങളിൽ ഒട്ടേറെ...

അടൂരിൽ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

0
അടൂ‍ർ: അടൂരിൽ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ പിഴയിട്ട് മോട്ടോർ...

സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ അക്കൗണ്ടിൽ ; കടുത്ത നിബന്ധനകൾ ബാധകം

0
ഡൽഹി : സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിൽ എല്ലാമാസവും 2500 രൂപ വീതം...

മുല്ലപ്പെരിയാർ അണക്കെട്ട് ; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം...