“DANGER ZONE – SYSTEM FAILURE AREA” – ആരോഗ്യ മന്ത്രിയുടെ ഓഫീസിന് മുന്നിൽ വ്യത്യസ്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആരോഗ്യ മേഖലയിലെ ഗുരുതരമായ ഭരണ പരാജയങ്ങൾക്കും സർക്കാർ ആശുപത്രികളിൽ തുടർച്ചയായി ഉണ്ടാകുന്ന സുരക്ഷാ വീഴ്ചകൾക്കുമെതിരെ ആരോഗ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. “DANGER ZONE – SYSTEM FAILURE AREA” എന്ന ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം നടത്തിയത്. ആരോഗ്യ സംവിധാനത്തിൽ നിലനിൽക്കുന്ന അശ്രദ്ധയും ഉത്തരവാദിത്വക്കുറവും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. സർക്കാർ ആശുപത്രികളിൽ സംഭവിക്കുന്ന ഗുരുതര പിഴവുകൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല, മറിച്ച് സമഗ്രമായ സിസ്റ്റം തകരാറിന്റെ തെളിവുകളാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

ആരോഗ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ സ്ഥാപിച്ച ബോർഡ് ഭരണ സംവിധാനത്തിന്റെ പരാജയം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുന്ന ശക്തമായ സന്ദേശമാണെന്ന് നഹാസ് പത്തനംതിട്ട പറഞ്ഞു. പിഴവുകൾ മറച്ചുവെക്കുന്നതിനുപകരം സുതാര്യമായ അന്വേഷണം നടത്തുകയും ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാരോഗ്യം സർക്കാർ പരീക്ഷണശാലയല്ലെന്നും ആരോഗ്യ മേഖലയിലെ അനാസ്ഥ അവസാനിപ്പിക്കുന്നതുവരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധങ്ങൾ ശക്തമായി തുടരുമെന്നും നേതാക്കള്‍  പറഞ്ഞു. മനു തയ്യിൽ, നജീം രാജൻ, ആരിഫ് എം.സി, സുഹൈൽ നജീബ്, അജ്മൽ അലി, ഷെഫിൻ ഷാനവാസ്, റെജബ് അയ്യൂബ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...