ബംഗാളിലെ എസ്ഐആറിൻ്റെ പേരിലുള്ള തർക്കം പരിഹരിക്കാൻ നിർണായക ഇടപെടലുമായി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബംഗാളിലെ എസ്ഐആറിൻ്റെ പേരിൽ സംസ്ഥാനസർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലെ തർക്കം പരിഹരിക്കാൻ നിർണായക ഇടപെടലുമായി സുപ്രീം കോടതി. എസ്ഐആർ നടപടികൾക്കായി ജുഡീഷ്യൽ ഓഫീസർമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതിയുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ സ്വതന്ത്രമായ ഒരു സംവിധാനം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ നിലനിൽക്കുന്ന ‘വിശ്വാസക്കുറവ്’ ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്ന് ചീഫ് ജസ്‌റ്റിസ് വിലയിരുത്തി. നിലവിലുള്ള മൈക്രോ ഒബ്‌സർവർമാർക്ക് പകരം, കൽക്കത്ത ഹൈക്കോടതിയുടെ കീഴിലുള്ള സർവീസിലുള്ളതോ വിരമിച്ചതോ ആയ ജുഡീഷ്യൽ ഓഫീസർമാരെ ഡെപ്യൂട്ടേഷനിൽ നിയോഗിക്കാനാണ് നിർദേശം. വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളും ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടാകുന്നുവെന്ന കമ്മീഷന്റെ പരാതിയും പരിഗണിച്ചാണ് ഈ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...