തോമ്പിക്കണ്ടം ചപ്പാത്തിലെ അപകടവളവ് ; ക്രാഷ് ബാരിയറോ സംരക്ഷണ ഭിത്തിയോ വേണമെന്ന ആവശ്യവുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമുറി തോമ്പിക്കണ്ടം ചപ്പാത്തിന് സമീപമുള്ള അപകടവളവ് യാത്രക്കാർക്ക് വൻ ഭീഷണിയാകുന്നു. വളവിൽ ക്രാഷ് ബാരിയറോ സംരക്ഷണ ഭിത്തിയോ ഇല്ലാത്തതാണ് നിലവിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നത്. മുക്കട – ഇടമൺ – അത്തിക്കയം എം.എൽ.എ റോഡിലെ തോമ്പിക്കണ്ടം ചപ്പാത്ത് ജംഗ്ഷന് സമീപമാണ് അപകട വളവ്. റോഡിനോട് ചേർന്ന് തന്നെ പത്തടിയോളം താഴ്ചയിലാണ് തോട് സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ വശങ്ങളിൽ മുളംചില്ലകളും കാടും പടർന്നു പന്തലിച്ചു കിടക്കുകയാണ്. ഇതുമൂലം റോഡിന്റെ വശങ്ങളിലെ താഴ്ചയോ അപകടാവസ്ഥയോ പെട്ടെന്ന് തിരിച്ചറിയാൻ ഡ്രൈവർമാർക്ക് സാധിക്കാറില്ല. വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ, പ്രത്യേകിച്ച് ഈ റോഡ് ആദ്യമായി ഉപയോഗിക്കുന്നവർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയാൻ വലിയ സാധ്യതയാണുള്ളത്. ശബരിമല തീർത്ഥാടകർ പ്രധാനമായി ഉപയോഗിക്കുന്ന പാതകളിൽ ഒന്നാണിത്.

മണ്ഡല – മകരവിളക്ക് തീർത്ഥാടന സമയത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഈവഴി കടന്നുപോകുന്നത്. ഈ വഴിയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത അന്യസംസ്ഥാന ഡ്രൈവർമാർക്ക് ഈ വളവും അതിനോട് ചേർന്നുള്ള കാടും വലിയ ചതിക്കുഴിയായി മാറാൻ സാധ്യതയേറെയാണ്. രാത്രികാലങ്ങളിൽ ഇവിടുത്തെ അപകടസാധ്യത ഇരട്ടിക്കുകയാണ്. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് തന്നെ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് ഇവിടെ അടിയന്തിരമായി സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറോ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം.​ തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുന്‍പ് ഈ ഭാഗത്തെ കാടുകൾ വെട്ടിമാറ്റി, ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ വേലികളും സ്ഥാപിച്ച് യാത്രക്കാരുടെ ആശങ്ക പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...