ഗവിയില്‍ യുവതി കൊലചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണം ; മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

കോന്നി: ഗവിയിലെ അങ്കണവാടി ജീവനക്കാരിയായ മേനക ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും, കൊല്ലപ്പെട്ട മേനകയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി. ഡി. സതീശൻ, ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല, വനിത ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ എന്നിവര്‍ക്ക് കോന്നി എം.എല്‍.എ അഡ്വ.കെ.യു ജനീഷ് കുമാര്‍ നിവേദനം നൽകി. തന്‍റെ തൊഴിൽസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിലാണ് അങ്കണവാടി ജീവനക്കാരിയായ മേനക അതിദാരുണമായികൊല്ലപ്പെടുന്നത്.

സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്നും അനാഥമായ ഈ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ദാരുണമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ഗവിയിൽ ഒരു പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്നും മന്ത്രിമാരോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ ഗൗരവം പരിഗണിച്ച് അടുത്ത ദിവസനം തന്നെ കൊല്ലപ്പെട്ട മേനകയുടെ കുടുംബത്തെ സന്ദർശിക്കാമെന്ന് വനിത ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ കോന്നി എം.എല്‍.എ അഡ്വ.കെ.യു ജനീഷ് കുമാറിനോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...