ഓവര്‍ ലോഡും പൊട്ടാറായ ടയറുകളുമായി അടൂരില്‍ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : പൊട്ടാറായ ടയറുകളുമായി പാറയും മണ്ണും കയറ്റി തിരക്കുള്ള അടൂര്‍ നഗരത്തിലൂടെ  തലങ്ങും വിലങ്ങും പായുന്ന ടിപ്പര്‍ലോറികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. പല ലോറികളുടെയും ടയറുകള്‍ തേഞ്ഞ് ഉള്ളിലെ നൂല്‍ കമ്പികള്‍ വരെ തെളിഞ്ഞ അവസ്ഥയിലാണ്. ഈ ടയറുകളുള്ള ലോറികളിലാണ് അമിത ഭാരം നിറച്ച് ചീറിപ്പായുന്നത്. അടൂര്‍ നഗരത്തില്‍ അടക്കം മോട്ടോര്‍ വാഹന വകുപ്പും പോലീസും ഭാരം കയറ്റി പോകുന്ന ലോറികളില്‍ പരിശോധന നടത്താറുണ്ടെങ്കിലും വാഹനങ്ങളുടെ ടയറുകളോ ഇതിന്റെ  ഗുണനിലവാരമോ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. കട്ട ചെയ്ത സെക്കണ്ട് ഹാന്‍ഡ് ടയറുകള്‍ പോലും പല വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. എപ്പോള്‍ വേണമെങ്കിലും പൊട്ടാറായ ഇത്തരം ടയറുകള്‍ വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കടന്നുപോകുന്ന ടിപ്പര്‍ ലോറികളും അടൂരില്‍ വര്‍ധിക്കുന്നുണ്ട്. ഏനാത്ത് – അടൂര്‍ എം.സി റോഡിലൂടെയും പഴകുളം – പള്ളിക്കല്‍- ആനയടി- കൂടല്‍ റോഡിലൂടെയും യാതൊരു വിധ സുരക്ഷയും പാലിക്കാതെയാണ് ടിപ്പര്‍ ലോറികള്‍ അമിത ഭാരം കയറ്റി പായുന്നത്. ഭാരം കയറ്റിപോകുവാന്‍ ലോറികള്‍ക്ക് നല്‍കുന്ന പാസുകളില്‍ പറയുന്ന പല കാര്യങ്ങളും ഇവര്‍ പാലിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. ജനത്തിരക്കുള്ള റോഡുകളിലും വളവുകളിലും ചീറിപ്പായുന്ന ലോറികള്‍ ചെറിയ വാഹനങ്ങള്‍ക്ക് കൂടുതല്‍ ഭീഷണിയകുന്നുണ്ട്. ടിപ്പര്‍ ലോറികളുടെ വേഗപ്പാച്ചിലില്‍ നിന്നും തലനാരിഴയ്ക്കാണ് വാഹനയാത്രക്കാര്‍ രക്ഷപെടുന്നത്. പോലീസും മോട്ടോര്‍ വാഹനവകുപ്പും ഈ വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....