അപകടകരമായ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കും ; ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഉപയോഗപ്രദമല്ലാത്തതും അപകടകരമായതുമായ കെട്ടിടങ്ങള്‍, മതിലുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ എന്നിവ പൊളിച്ചു മാറ്റാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നിര്‍ദേശം. ടെന്‍ഡര്‍ നടപടി
സമയബന്ധിതമായി പൂര്‍ത്തീകരിച്ച് അപകടകരമായ കെട്ടിടം യുദ്ധകാലാടിസ്ഥാനത്തില്‍ പൊളിച്ച് നീക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ്. സ്‌കൂള്‍ വളപ്പിലും പരിസരങ്ങളിലും ഉള്ള വൈദ്യുതി ലൈനുകളുടെയും അനുബന്ധനിര്‍മിതികളുടെയും സുരക്ഷതിത്വം ഉറപ്പുവരുത്തും. പരിസരത്തെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റും.

2005 ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 26,30,33,34(എച്ച്) എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി. കെട്ടിടങ്ങളുടെ വാലുവേഷന്‍ റിപ്പോര്‍ട്ട് അനുവദിക്കുന്നതിനുള്ള ആവശ്യം ഉന്നയിച്ചാല്‍ നിര്‍മാണത്തിന്റെ ചുമതലയുള്ള ബന്ധപ്പെട്ട തദ്ദേശ സ്ഥാപന എഞ്ചീനിയറിങ് വിഭാഗം/ പൊതുമരാമത്ത് എഞ്ചീനിയര്‍ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കണം. സര്‍ക്കാര്‍ എയ്ഡഡ്/സ്വകാര്യ സ്‌കൂളുകളില്‍ ബന്ധപ്പെട്ട സ്‌കൂള്‍ മാനേജരും പ്രധാന അധ്യാപകരും നിര്‍വഹിക്കണം. ലേലം ഉറപ്പിക്കാനായില്ലെങ്കില്‍ അതേ ദിവസം തന്നെ നിയമപരമായ തുടര്‍ നടപടി സ്വീകരിച്ച് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കും. വിദ്യാലയങ്ങളിലെ ഉപയോഗപ്രദമല്ലാത്തതും പൊളിച്ചു മാറ്റേണ്ടതുമായ കെട്ടിടങ്ങള്‍, സുരക്ഷിതമല്ലാത്ത മതിലുകള്‍, ജലസംഭരണികള്‍, വൈദ്യുത ഇന്‍സ്റ്റലേഷനുകള്‍, താല്‍കാലിക ഷെഡുകള്‍, കമാനങ്ങള്‍ തുടങ്ങിയവയുടെ സമീപത്തേക്ക് കുട്ടികള്‍ വരാത്ത തരത്തില്‍ സുരക്ഷാവേലി നിര്‍മ്മിക്കും.

അപകട സൂചന സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട ചുമതല ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ്. സ്‌കൂള്‍ പരിസരത്തെ അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ച് നീക്കാനുള്ള നടപടി ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കും. സര്‍ക്കാര്‍ എയ്ഡഡ്/സ്വകാര്യ സ്‌കൂളുകളുടെ പരിസരത്തുള്ള വൃക്ഷങ്ങള്‍ മുറിച്ചു മാറ്റേണ്ട ഉത്തരവാദിത്ത്വം സ്‌കൂള്‍ മാനേജര്‍ക്കും പ്രധാന അധ്യാപകനുമാണ്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വൃക്ഷങ്ങള്‍ എയ്ഡഡ്/സ്വകാര്യ സ്‌കൂളുകള്‍ക്ക് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. മുറിച്ച ശേഷം തടി എത്രയും വേഗത്തില്‍ സ്‌കൂള്‍ പരിസരത്തുനിന്ന് നീക്കം ചെയ്യണം.

ജില്ലയിലെ എല്ലാ സ്‌കൂള്‍ വളപ്പിലും പരിസരങ്ങളിലും ഉള്ള വൈദ്യുതി ലൈനുകളുടെയും അനുബന്ധ നിര്‍മിതികളുടെയും സുരക്ഷ സംബന്ധിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഓരോ ഇലക്ട്രിക്കല്‍ സബ് ഡിവിഷനു കീഴിലുമുള്ള ബന്ധപ്പെട്ട അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചീനിയര്‍ക്കാണ് ചുമതല. സ്ഥാപന മേധാവി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം. സ്‌കൂള്‍ അംസംബ്ലികളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് കുട്ടികള്‍ക്ക് ബോധവല്‍കരണം നടത്തണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച മാര്‍നനിര്‍ദേശങ്ങള്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഉറപ്പാക്കും. നിര്‍ദേശിക്കപ്പെട്ട ഘടനയില്‍ സ്‌കൂള്‍തല ദുരന്തനിവാരണ രേഖ തയാറാക്കും. ബന്ധപ്പെട്ട പ്രധാനാധ്യാപര്‍ക്കാണ് ചുമതല. (മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി https://sdma.kerala.gov.in/school-safety-guidelines/). നിര്‍ദേശങ്ങളില്‍ വീഴ്ചയോ അലംഭാവമോ വരുത്തിയാല്‍ ദുരന്ത നിവാരണ നിയമം വകുപ്പ് 51 പ്രകാരം കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടൂരില്‍ ടിപ്പര്‍ ലോറികളുടെ നിയമലംഘനം തടയാന്‍ കര്‍ശന നടപടികളുമായി ട്രാഫിക് പോലീസ്

0
അടൂര്‍:  അമിതഭാരം കയറ്റിയും നിയമങ്ങള്‍ പാലിക്കാതെയും നിരത്തുകളില്‍ പായുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരെ...

അച്ഛന്റെ മരണം സംഭവിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ; ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

0
കോഴിക്കോട് : ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി യുവാവ്. അച്ഛന്റെ മരണം...

മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്ന് കാല്‍ വഴുതിവീണു ; 16കാരന്‍ മരിച്ചു

0
മലപ്പുറം : മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍ നിന്നും കാല്‍ വഴുതി വീണു...

അമിത ശബ്ദമുണ്ടാക്കിയ 332 ബൈക്കുകളുടെ സൈലൻസറുകൾ അഴിച്ചെടുത്ത് പ്രദർശിപ്പിച്ച് പോലീസ്

0
കോയമ്പത്തൂർ: റോഡിൽ അമിത ശബ്ദമുണ്ടാക്കി ജനങ്ങൾക്ക് ശല്യമായി മാറിയ ബൈക്കുകൾക്കെതിരെ കർശന...