റോഡില്‍ യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നില്ല ; പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : വലിയകാവ്‌ പൊന്തന്‍പുഴ റോഡില്‍ യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നില്ലെന്ന് പരാതി. വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന രണ്ടു മരങ്ങളാണ് കാലങ്ങളായി യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തി റോഡിലേക്ക് ചാഞ്ഞു കിടക്കുന്നത്. നിരവധി തവണ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഡി.എഫ്.ഒ യുടെയും മുമ്പാകെ പരാതികള്‍ അറിയിച്ചിട്ടും നാളിതുവരെയായിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. കഴിഞ്ഞ മാസം പത്തിനാണു സ്ഥിതി വിവരിച്ചു അധികൃതര്‍ക്ക് പരാതി നല്‍കിയത്.

നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഇതുവഴിയുള്ള റോഡിന്റെ സ്ഥിതിയും ദുരിതകരമാണ്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗതാഗതം തിരിച്ചു വിടാന്‍ ഉപയോഗിച്ച വഴികൂടിയാണിത്. അതോടെ റോഡിന്‍റെ ഗതിയും പരിതാപകരമായി. റോഡിനു കുറുകെ ചാഞ്ഞു നില്‍ക്കുകയാണ് മരങ്ങള്‍. വലിയൊരു കാറ്റടിച്ചാല്‍ ചാഞ്ഞു നില്‍ക്കുന്ന മരം റോഡില്‍ വീഴാന്‍ സാധ്യതയേറെയാണ്. അടിയന്തരമായി മരങ്ങള്‍ വെട്ടിമാറ്റി അപകട സാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...