കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ഗൗരവമേറിയ നിര്‍ദേശമടങ്ങിയ രഹസ്യരേഖ സംസ്ഥാന പോലീസില്‍ നിന്നു ചോര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ഗൗരവമേറിയ നിര്‍ദേശമടങ്ങിയ രഹസ്യരേഖ സംസ്ഥാന പോലീസില്‍ നിന്ന് ചോര്‍ന്നു. സംസ്ഥാനപോലീസ് മേധാവി മലപ്പുറം ജില്ലാപോലീസ് മേധാവിക്കയച്ച രഹസ്യരേഖ സ്വര്‍ണക്കടത്തു കേസിലെ പ്രതി ഹൈക്കോടതിയില്‍ ഹാജരാക്കി. കോഫെ പോസ കരുതല്‍ തടങ്കല്‍ സംബന്ധിച്ച്‌ രഹസ്യക്കത്തു ചോര്‍ന്നത് അന്വേഷിച്ചു നടപടിയെടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി. ജി. അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

സ്വര്‍ണം കടത്തിയ മലപ്പുറം കാവനൂര്‍ സ്വദേശി ഫസലു റഹ്മാനും മറ്റു ചിലര്‍ക്കുമെതിരേ കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ കോഫെപോസ നിയമപ്രകാരം കരുതല്‍ തടങ്കലിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഫസലു റഹ്മാന്‍ ഒളിവില്‍പ്പോകുകയും തുടര്‍ന്ന് തടങ്കല്‍ ഉത്തരവു നടപ്പാക്കാന്‍ കഴിയാതാകുകയും ചെയ്തു. ഇതിനിടെ തടങ്കല്‍ ഉത്തരവു ചോദ്യം ചെയ്ത് ഫസലു റഹ്മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

സംസ്ഥാന പോലീസ് മേധാവി രഹസ്യം എന്ന മേല്‍ക്കുറിപ്പോടെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കയച്ച കത്തിന്‍റെ പകര്‍പ്പും ഹര്‍ജിക്കൊപ്പം ഹാജരാക്കിയിരുന്നു. ‘സീക്രട്ട്’ എന്ന് പ്രത്യേകം എഴുതിയ കത്ത് കേസില്‍ തടങ്കല്‍ ഉത്തരവു നേരിടുന്ന ആള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നുവെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനു ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് കേരള പോലീസില്‍ നിന്നു കോടതി വിശദീകരണം തേടി.

മലപ്പുറം ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മറ്റൊരാളുടെ തടങ്കല്‍ ഉത്തരവു നടപ്പാക്കുമ്പോള്‍ ഉത്തരവിനൊപ്പം സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ അബദ്ധത്തില്‍ രഹസ്യരേഖയുടെ പകര്‍പ്പും നല്കുകയായിരുന്നുവെന്നും അയാളില്‍ നിന്നാണ് കേസിലെ ഹര്‍ജിക്കാരന് രഹസ്യരേഖയുടെ പകര്‍പ്പു ലഭിച്ചതെന്നുമാണ് വിശദീകരിച്ചത്. എന്നാല്‍ കരുതല്‍ തടങ്കല്‍ നടപടിയുടെ ഭാഗമായ രഹസ്യരേഖ ചോര്‍ന്ന് കരുതല്‍ തടങ്കല്‍ നേരിടുന്ന വ്യക്തിക്കു ലഭിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് ഡിആര്‍ഐക്കു വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു.

തുടര്‍ന്ന് ഹര്‍ജിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ അനുമതി തേടി. ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്കിയെങ്കിലും സംസ്ഥാന പോലീസ് മേധാവിയുടെ രഹസ്യക്കത്തു ചോര്‍ന്നതിനെക്കുറിച്ച്‌ മതിയായ അന്വേഷണം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട ഡിവിഷന്‍ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...