ബെംഗളൂരുവില്‍ പിതാവിനെ ചാക്കില്‍ കെട്ടി കൊറിയര്‍ അയക്കാനുള്ള ശ്രമവുമായി മകളും കുടുംബവും

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവില്‍ പിതാവിനെ ചാക്കില്‍ കെട്ടി കൊറിയര്‍ അയക്കാനുള്ള ശ്രമവുമായി മകളും കുടുംബവും. റീല്‍ ചിത്രീകരണത്തിന്റെ ഭാഗമായാണ് പ്രായംചെന്ന പിതാവിനെ മകളും സഹോദരങ്ങളും ചേര്‍ന്ന് ചാക്കില്‍ കെട്ടി കൊറിയര്‍ ഓഫീസിലേക്കെത്തിച്ചത്. സംശയം തോന്നി ചാക്ക് പരിശോധിച്ച കൊറിയര്‍ ഓഫീസ് ജീവനക്കാരാണ് ശ്വാസംമുട്ടി കഴിയുകയായിരുന്ന പിതാവിനെ കണ്ടെത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ, സമൂഹമാധ്യമ അക്കൗണ്ടുകളില്‍ റീച്ച് നേടുന്നതിനായി അശ്രദ്ധമായി കണ്ടന്റുകള്‍ കൈകാര്യം ചെയ്യുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

വ്യാലിക്കവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറിയര്‍ ഓഫീസിലാണ് സംഭവം. വലിയൊരു ചാക്കുമായി ഓഫീസിലെത്തിയ കുടുംബം, ലഗേജ് എത്രയും വേഗം ഷിപ്പ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പാര്‍സല്‍ ചാക്കിനുള്ളില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ കുടുംബം വ്യക്തമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ കെട്ടഴിച്ച് ചാക്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറംലോകമറിയുന്നത്. വായു സഞ്ചാരം തീരെയില്ലാത്ത ചാക്കില്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ട്, ഇടുങ്ങിക്കഴിയുകയായിരുന്നു പ്രായമായ പിതാവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....