ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കണം ; നിർദേശം നൽകി കലക്‌ടർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജര്‍ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണം. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സമില്ലാതെ പ്രവേശനം സാധ്യമാക്കാനും ഓഫീസുകള്‍ക്ക് മുന്നില്‍ അനാവശ്യമായ ജനക്കൂട്ടം ഒഴിവാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു തിരുവനന്തപുരം ആര്‍.ടി.ഒ, ഡി.റ്റി.ഒ. (കെ.എസ്.ആര്‍.ടി.സി), വിവിധ വകുപ്പുകളുടെ ജില്ലാ മേധവികള്‍ എന്നിവര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

ഹൈക്കോടതി നിര്‍ദേശ പ്രകാരം ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് ജോലിയ്ക്ക് ഹാജരാകണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ലീവ് എടുക്കരുതെന്നും ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്നോണ്‍ ബാധകമായിരിക്കുമെന്നും ഉത്തരവിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ദേശീയ പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാണ് വിവിധ വ്യാപാര സംഘടനകളുടെ തീരുമാനം. സംസ്ഥാനത്തെ പണിമുടക്കിന്റെ ആദ്യദിനം ഹര്‍ത്താല്‍ പ്രതീതിയിലായിരുന്നു. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട ശേഷം പൊതുഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു. സമരാനുകൂലികള്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടയുകയും ചെയ്തു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞു കിടന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് തൊഴിലാളികള്‍ രാജ്യവ്യാപകമായി നടത്തുന്ന രണ്ട് ദിവസത്തെ പണിമുടക്കിന്റെ ആദ്യ ദിവസം കേരളത്തില്‍ സാധാരണ ജനജീവിതം താറുമാറായി. ഇടതുപക്ഷ പിന്തുണയുള്ള തൊഴിലാളി യൂണിയനുകള്‍ ശക്തമായ കേരളത്തിലും പശ്ചിമ ബംഗാളിലും ബാങ്കിംഗ്, പൊതുഗതാഗത സേവനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു. സംസ്ഥാനത്ത് ചന്തകള്‍, കടകള്‍, വഴിയോര കച്ചവടക്കാര്‍ പോലും പുറത്തിറങ്ങരുതെന്നും കടകള്‍ തുറക്കരുതെന്നും പ്രതിഷേധ സംഘാടകര്‍ മുന്നറിയിപ്പ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്നവരും ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഏറെ ബുദ്ധിമുട്ടി.

പശ്ചിമ ബംഗാളില്‍, രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിനെ അനുകൂലിക്കുന്നവര്‍ തിങ്കളാഴ്ച വിവിധ സ്ഥലങ്ങളില്‍ റെയില്‍, റോഡ് ഉപരോധം നടത്തി. ജാദവ്പൂര്‍, ഡം ഡം, ബരാസത്ത്, ശ്യാംനഗര്‍, ബെല്‍ഗാരിയ, ജോയ്നഗര്‍, ദോംജൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇടതു പ്രവര്‍ത്തകര്‍ റെയില്‍വേ ട്രാക്കുകള്‍ തടഞ്ഞ് പ്രതിഷേധിക്കുന്നത് കാണാമായിരുന്നു. റെയില്‍ ഗതാഗതം പുനഃരാരംഭിക്കുന്നതിനായി പോലീസ് പിന്നീട് ഉപരോധം നീക്കി.

ലേബര്‍ കോഡുകള്‍ നീക്കം ചെയ്യുക, യാതൊരു തരത്തിലെയും സ്വകാര്യവത്ക്കരണം പ്രോത്സാഹിപ്പിക്കാതിരിക്കുക, നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ (എന്‍എംപി) പിന്‍വലിക്കുക, എംഎന്‍ആര്‍ഇജിഎ പ്രകാരമുള്ള വേതന വിഹിതം വര്‍ധിപ്പിക്കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയവയാണ് ട്രേഡ് യൂണിയനുകളുടെ ആവശ്യങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...