ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ; ദില്ലി ചർച്ചകളിലും അന്തിമ തീരുമാനമില്ല – അഞ്ച് ജില്ലകളിൽ ആശയക്കുഴപ്പം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ദില്ലി ചര്‍ച്ചകളിലും അന്തിമ ചിത്രമാകാതെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക. ഡിസിസി അധ്യക്ഷന്മാരുടെ രണ്ടാംപട്ടികയുമായി കെ.സുധാകരനെത്തിയിട്ടും തീരുമാനമാകുന്നില്ല. അഞ്ച് ജില്ലകളുടെ കാര്യത്തില്‍ തുടരുന്ന ആശയക്കുഴപ്പം ചര്‍ച്ചകളെ എവിടെയുമെത്തിക്കുന്നില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ ആശയക്കുഴപ്പം പരിഹരിക്കാനാണ് ശ്രമം. സാമൂഹിക – സാമുദായിക വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടിവരുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി.

തര്‍ക്കം തുടരുമ്പോള്‍ തിരുവനന്തപുരത്ത് ജി.എസ് ബാബു,  കൊല്ലത്ത് രാജേന്ദ്ര പ്രസാദ്, ആലപ്പുഴയില്‍ ബാബു പ്രസാദ് എന്നിവര്‍ക്കാണ് മുന്‍തൂക്കം. ആലപ്പുഴയിലും പത്തനം തിട്ടയിലും ഹിന്ദു വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുമ്പോള്‍ നിലവില്‍ കോട്ടയത്ത് പരിഗണനയിലുള്ള നാട്ടകം സുരേഷിന്‍റെ പേര് ഒഴിവാക്കേണ്ടി വരും. അങ്ങനെയെങ്കില്‍ ഫില്‍സണ്‍ മാത്യൂസ്, ജോമോന്‍ ഐക്കര എന്നിവരില്‍ ആരെയെങ്കിലും ഒരാളെ പരിഗണിക്കേണ്ടി വരും. പാലക്കാട്  വി.ടി ബല്‍റാമിനായി വി.ഡി സതീശനും, എ.വി ഗോപിനാഥിനായി കെ.സുധാകരനും വാദിക്കുമ്പോള്‍ കെ.സി വേണുഗോപാലിന്‍റെ നോമിനിയായ എ തങ്കപ്പനാണ് മുന്‍തൂക്കം.

അതേസമയം ഒറ്റ പേരിലെത്തിയ ചില ജില്ലകളില്‍ പരിഗണനയിലുള്ളവരെ മാറ്റണമെന്ന സമ്മര്‍ദ്ദവും നേതൃത്വത്തിന് മേലുണ്ട്. സമുദായ സന്തുവലിതാവസ്ഥ പാലിക്കാന്‍ മലപ്പുറത്ത് വി.എസ് ജോയിക്ക് പകരം ആര്യാടന്‍ ഷൗക്കത്തിനെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എറണാകുളത്ത് വി.ഡി സതീശന്‍റെ നോമിനിയായ മുഹമ്മദ് ഷിയാസിനെ പരിഗണിക്കുന്നതിലും എതിര്‍പ്പുണ്ട്.

അതേസമയം പുതിയ നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ഏറുമ്പോള്‍ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്രം നല്‍കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എംപി രംഗത്തെത്തിയത് ശ്രദ്ധേയമായി. തിരുവനന്തപുരത്ത് തന്‍റെ നോമിനിയായ ജി.എസ് ബാബുവിനായി തരൂര്‍ രംഗത്തുണ്ടായിരുന്നു. വൈകുന്നേരം പട്ടികയില്‍ വീണ്ടും ചര്‍ച്ച നടക്കും. അന്തിമ രൂപമെത്തിയാല്‍ സോണിയ ഗന്ധിക്ക് കൈമാറും. അങ്ങനെയെങ്കില്‍ പ്രഖ്യാപനം വൈകാതെ ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...