കേരളാ പോലീസിന്റെ വിശ്വാസ്യത തകർന്നു : ഡി.ജി.പി യുടെ അഴിമതിയും ക്രമക്കേടുകളും സി.ബി. ഐ അന്വേഷിക്കണം – ആന്റോ ആന്റണി

For full experience, Download our mobile application:
Get it on Google Play

തുമ്പമൺ : സി.എ.ജി റിപ്പോർട്ട് ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്‌ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്രയുടെ പത്തൊൻപതാം ദിവസത്തെ പര്യടനം പന്തളം ബ്ലോക്കിലെ തുമ്പമൺ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ഡി.ജി.പി യുടെ അഴിമതിയും ക്രമക്കേടുകളും സി.ബി. ഐ അന്വേഷിക്കണം. ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന ക്രമക്കേടാണ് ഉണ്ടായിട്ടുള്ളതെന്നാണ് സി.എ.ജി റിപ്പോർട്ടെന്നും ഈ പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സി.എ.ജി റിപ്പോർട്ട് ആധികാരികമായി പുറത്തുവന്നിട്ടും ഡി.ജി.പി യെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

തുമ്പമൺ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് ഉമ്മൻ ചക്കാലയിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ, എ.സുരേഷ് കുമാർ, റിങ്കു ചെറിയാൻ, വെട്ടൂർ ജ്യോതി പ്രസാദ്, കെ. പ്രതാപൻ, എൻ.ജി സുരേന്ദ്രൻ, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ബി. നരേന്ദ്രനാഥ്‌, സജി കൊട്ടയ്ക്കാട്, ഡി.എൻ .തൃദീപ്, മാന്താനത്ത് നന്ദകുമാർ, ബിജു ഫിലിപ്പ്, നൗഷാദ് റാവുത്തർ, കെ.ആർ. വിജയകുമാർ, പന്തളം മഹേഷ്, ഏഴംകുളം അജു, വി.ആർ. സോജി, എസ് .ബിനു , സുനിൽ എസ്. ലാൽ, ജി. രഘുനാഥ്, തോമസ് ടി. വർഗ്ഗീസ്, രാജേഷ് റ്റി. തുടങ്ങിയവർ പ്രസംഗിച്ചു. കുരമ്പാലയിൽ നടന്ന സമാപന സമ്മേളനം യു.ഡി. എഫ് സംസ്ഥാന കൺവീനർ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പന്തളം മണ്ഡലം പ്രസിഡന്റ് നൗഷാദ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.

ഫെബ്രുവരി 14 വെള്ളി രാവിലെ ഒൻപതിന് മണ്ണടി വേലുത്തമ്പി സ്മാരക ജംഗഷനിൽ നിന്നാരംഭിക്കുന്ന ജില്ലാ പദയാത്ര വൈകിട്ട് ആറിന് തെങ്ങമത്ത് സമാപിക്കും .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...