മുടിഞ്ഞു മുണ്ടക്കോലു വെച്ച കെ.എസ്.ആർ.ടി.സിയില്‍ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു ; കോടികള്‍ കമ്മീഷന്‍ തട്ടാന്‍ പുത്തന്‍ വഴി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുടിഞ്ഞു മുണ്ടക്കോലു വെച്ച കെ.എസ്.ആർ.ടി.സി യില്‍ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ഓരോ ബസ്സ്‌ സ്റ്റേഷനിലും ഇത് സ്ഥാപിക്കുന്നതിലൂടെ കോടികള്‍ കമ്മീഷന്‍ തട്ടാനാകും.

കോർപ്പറേഷനുകളിൽ ഉപയോഗിക്കുന്ന ജലം പുനഃരുപയോഗിക്കുന്ന തരത്തിലാണ് പ്ലാന്റുകൾ രൂപകല്‌പന ചെയ്യുന്നത്. ബസുകൾ കഴുകുകയും മറ്റും ചെയ്യുന്ന ജലം പ്ലാന്റിലേക്കെത്തിച്ചശേഷം ശുദ്ധീകരിക്കും. തിരുവനന്തപുരം സെൻട്രൽ, പേരൂർക്കട, കാട്ടാക്കട, കരുനാഗപ്പള്ളി, മൂവാറ്റുപുഴ, പത്തനംതിട്ട, കൊട്ടാരക്കര, പാലാ, തൊടുപുഴ, തൊട്ടിൽപ്പാലം, കോഴിക്കോട്, മൂവാറ്റുപുഴ, ചാലക്കുടി, തൃശൂർ, കാസർകോഡ്, പയ്യന്നൂർ, മാള, മലപ്പുറം എന്നീ ഡിപ്പോകളിലും പാപ്പനംകോട് സെൻട്രൽ വർക്‌സ്, ആലുവ എന്നീ റീജിയണൽ വർക്ക്ഷോപ്പുകളിലുമാണ് ആദ്യ ഘട്ടത്തില്‍ പ്ലാന്റുകൾ സ്ഥാപിക്കുക.

3000 ലിറ്റർ മുതൽ 5000 ലിറ്റർ വരെ വെള്ളമാണ് ശരാശരി ഓരോ ഡിപ്പോയുടെയും പ്രതിദിന ജല ഉപയോഗം. ജല ഉപയോഗത്തിന്റെ 80 ശതമാനവും സ്വീവേജിനാണ്. ഇങ്ങനെ പാഴാക്കുന്ന ജലത്തെ പുനഃരുപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഒൻപത് ഘട്ടങ്ങളിലായാണ് ജലം ഫിൽട്ടർ ചെയ്‌തെടുക്കുന്നത്. പരിസ്ഥിതി സൗഹൃദമെന്നതിനൊപ്പം ഊർജ ഉപഭോഗം കുറയുമെന്ന മെച്ചവുമുണ്ട്. ഓരോ പ്രദേശത്തെയും വെള്ളം പരിശോധിച്ചശേഷം അതിലടങ്ങിയ മാലിന്യങ്ങൾക്കനുസരിച്ചാണ് ശുദ്ധീകരണ പ്രക്രിയ നടത്തുന്നത്. അൾട്രാവയലറ്റ് ട്രീറ്റ്‌മെന്റിലൂടെ ഇത് കുടിവെള്ളമായി ഉപയോഗിക്കാനും കഴിയും. കൂടാതെ ഡിപ്പോകളിലെ ടോയ്‌ലെറ്റുകളിലും ഈ ജലം ഉപയോഗിക്കും.

മലിന ജലം ശുദ്ധീകരിച്ചതിനുശേഷം ലഭിക്കുന്ന സ്ലറി നല്ല വളമാണ്. ഇത് കാർഷിക ആവശ്യങ്ങൾക്ക് വിതരണം ചെയ്യാനും ആലോചനയുണ്ട്. വാഹനം കഴുമ്പോഴുള്ള വെള്ളത്തിൽ ഇന്ധനം കലർന്നിരിക്കും. അതിനാൽ ഈ മലിന ജലം ശുദ്ധീകരിക്കാൻ ഫ്ലോട്ടേഷൻ പ്രക്രിയയായിരിക്കും പ്രയോജനപ്പെടുത്തുക. ഒരു പ്ലാന്റ് സ്ഥാപിക്കാൻ 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കുറച്ച് സ്ഥലം മാത്രമേ പ്ലാന്റ് നിർമ്മിക്കാൻ വേണ്ടി വരികയുള്ളൂ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള കമ്പനികൾ ഇപ്രകാരമുള്ള പ്ലാന്റുകൾ നിർമിക്കാനുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.. പദ്ധതി വിജയകരമെങ്കിൽ മറ്റു ഡിപ്പോകളിലും സ്ഥാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...