ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡി.സി.സി നേതൃസമ്മേളനം 27-ന് ; ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസമ്മേളനം ഡിസംബർ 27 – ബുധനാഴ്ച്ച രാവിലെ 9.30 – മണിക്ക് പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് ഡി.സി. സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. വർക്കിംഗ് കമ്മിറ്റി അംഗമായതിനു ശേഷം ആദ്യമായി എത്തിച്ചേരുന്ന അദ്ദേഹത്തിന് നേതൃസമ്മേളനത്തിൽ സ്വീകരണവും നല്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.

ആനുകാലിക ദേശീയ, സംസ്ഥാന രാഷ്ട്രീയം വിലയിരുത്തുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യ ഭരണത്തിനെതിരായ കെ.പി.സി സി സമര പരിപാടികളുടെ വിജയകരമായ നടത്തിപ്പിനും ലീഡർ കെ.കരുണാകരൻ സ്മാരക ഫണ്ട് ശേഖരണ പരിപാടിയുടെ പൂർത്തീകരണം ഉൾപ്പെടെയുള്ള മറ്റ് സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനം കൈക്കൊളുന്നതിനുമായി ചേരുന്ന സമ്മേളനത്തിൽ കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, ഡി.സി.സി അംഗങ്ങൾ,ബ്ലോക്ക് ,മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ,ത്രില പഞ്ചായത്ത്, മുനിസിപ്പൽ അദ്ധ്യക്ഷന്മാർ, പാർലമെന്ററി പാർട്ടി നേതാക്കൾ,സഹകരണ സംഘം പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കുമെന്ന് ഡി.സി.സി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബം​ഗാളിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും ; തൃണമൂൽ വിമതരുമായി സഖ്യമില്ല

0
കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തൃണമൂൽ...

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം ; നയതന്ത്ര കരുത്തെന്ന് ശശി തരൂർ...

0
ഡൽഹി : ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ്...