പത്തനംതിട്ട : കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രിസഡന്‍റ് പി.റ്റി തോമസ് എം.എല്‍.എ യുടെ നിര്യാണത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. പൊതുപ്രവര്‍ത്തനരംഗത്ത് ഊര്‍ജ്ജസ്വലനും അനുകരണീയ മാതൃകയുമായിരുന്നു അന്തരിച്ച പി.റ്റി തോമസ് എന്ന് ഡി.സി.സി യോഗം അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ നിര്യണം സമൂഹത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് അനുശോചന പ്രമേയത്തില്‍ യോഗം ചൂണ്ടിക്കാട്ടി.
ഡി.സിസി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം നസീര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, ഡി.സി.സി പോഷക സംഘടനാ ഭാരവാഹികളായ അനീഷ് വരിക്കണ്ണാമല, എ.ഷംസുദ്ദീന്‍, എ.സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, എം.ജി കണ്ണന്‍, സജി കൊട്ടക്കാട്, സുനില്‍ എസ് ലാല്‍, ജി.രഘുനാഥ്, എം.എസ് പ്രകാശ്, കുഞ്ഞൂഞ്ഞമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.