മില്‍മ പ്ലാന്റിന് ശുദ്ധജല പദ്ധതിയില്‍ നിന്നും വെള്ളം നല്‍കുവാനുള്ള നീക്കം ജനവഞ്ചന ; പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വള്ളിക്കോട് പഞ്ചായത്തിലെ മാമ്മൂട്ടില്‍ വ്യവസായിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മില്‍മ ഡയറി പ്ലാന്‍റിലേക്ക് വള്ളിക്കോട് ശുദ്ധജല പദ്ധതിയില്‍ നിന്നും വെള്ളം ലഭ്യമാക്കുവാനുള്ള പഞ്ചായത്ത് ഭരണസമിതിയുടേയും സര്‍ക്കാരിന്റേയും നീക്കം പൊതുജനങ്ങളുടെ കുടിവെള്ള വിതരണത്തില്‍ തടസ്സം സൃഷ്ടിക്കുന്ന ജനവഞ്ചനയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മില്‍മാ പ്ലാന്റിലേക്ക് ശുദ്ധജല വിതരണ പദ്ധതിയില്‍ നിന്നും ദിവസേന ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം നല്‍കുവാന്‍ അനുമതി നല്‍കിയ ഗ്രാമപഞ്ചായത്തിന്റേയും വാട്ടര്‍ അതോറിട്ടിയുടേയും നീക്കത്തില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വള്ളിക്കോട് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടത്തിയ കൂട്ട ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുമ്പോള്‍ ജനങ്ങളുടെ കുടിവെള്ളം വ്യാവസായ സ്ഥാപനമായ മില്‍മ ഫാക്ടറിക്ക് അമിത അളവില്‍ നല്‍കുന്നത് കടുത്ത അനീതിയാണെന്നും ഈ നീക്കം ഉപേക്ഷിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഡി.സി.സി പ്രഡിസന്റ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പ്രൊഫ.ജി.ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബീനാ സോമന്‍, റോസമ്മ ബാബുജി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആര്‍ പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിമല്‍ വള്ളിക്കോട്, സുഭാഷ് നടുവിലേതില്‍, ആന്‍സി വര്‍ഗീസ്, പത്മ ബാലന്‍, ലിസി ജോണ്‍സണ്‍, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ രാജശേഖരന്‍ നായര്‍, പി.എന്‍ ശ്രീദത്ത്, സാംകുട്ടി പുളിക്കത്തറയില്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് കുത്തുകല്ലുമ്പാട്ട്, കോശി കുഞ്ഞ്, ഫിലിപ്പ് കിടങ്ങില്‍, തോമസ് റ്റി വര്‍ഗ്ഗീസ്, ഷാജി തൈപ്ലാവിള, പ്രശാന്ത്, വി.ജി മത്തായി എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...