സംസ്ഥാന ബജറ്റില്‍ പ്രവാസികളെ അവഗണിച്ചു ; സാമുവല്‍ കിഴക്കുപുറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ച് കോവിഡ് സാഹചര്യം, സ്വദേശിവല്‍ക്കരണം, ഊര്‍ജ്ജിത നിതാഖത്ത് എന്നിവ മൂലം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങി എത്തിയ പ്രവാസികള്‍ക്ക് പുന:രധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കാതെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചിരിക്കുകയാണെന്ന് കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഇവര്‍ക്ക് നിരുപാധിക പെന്‍ഷന്‍, വായ്പ, തൊഴില്‍ എന്നിവ ലഭ്യമാക്കുവാനോ വിദേശത്ത് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കുവാനോ സംസ്ഥാന ബജറ്റില്‍ തുക വകകൊള്ളിക്കാത്തത് കടുത്ത അനീതിയാണ്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മടങ്ങിവന്ന പ്രവാസികള്‍ക്കായി ആരംഭിച്ച പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് തൊഴില്‍ ദാന വായ്പ പദ്ധതി, മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്കുള്ള ലക്ഷം രൂപാ ധന പദ്ധതി, അസുഖ ബാധിതരായവരുടെ ചികിത്സക്കുള്ള ധനസഹായ പദ്ധതി, മടങ്ങി വന്ന പ്രവാസികളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതി എന്നിവ പൂര്‍ണ്ണമായി പ്രവര്‍ത്തന രഹിതമാണെന്നും ഈ പദ്ധതികള്‍ ഊര്‍ജജിതമായി മുന്നോട്ട് കൊണ്ടുപോന്നതിന് നടപ്പുവര്‍ഷം ബജറ്റില്‍ വക കൊള്ളിച്ചിരിക്കുന്ന മുപ്പത്തിമൂന്ന് കോടി രൂപ അപര്യാപ്തമാണെന്നും ഇത് വര്‍ദ്ധിപ്പിച്ച് അവശ്യമായ കൂടുതല്‍ തുക ബജറ്റില്‍ വക കൊള്ളിക്കണമെന്നും സാമുവല്‍ കിഴക്കുപുറം ആവശ്യപ്പെട്ടു.

കോവിഡ്, അനുബന്ധ രോഗങ്ങള്‍ എന്നിവ മൂലം വിദേശ രാജ്യങ്ങളിലും നാട്ടിലും മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ ദുരിതത്തിലാണെന്നും ഇവര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ മതിയായ സാമ്പത്തിക സഹായം അടിയന്തിരമായി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം, മടങ്ങി എത്തിയ പ്രവാസികള്‍ക്ക് പുന:രധിവാസ പാക്കേജ് എന്നിവയ്ക്ക് പ്രത്യേക തുക ബജറ്റ് ചര്‍ച്ചയില്‍ വകകൊള്ളിച്ച് പ്രഖ്യാപനം നടത്തണമെന്ന് കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പ്രവാസികള്‍ അതിജീവനത്തിനായി കഷ്ടപ്പെടുമ്പോള്‍ രണ്ട് ലോക കേരള സഭകള്‍ നടത്തി കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച സംസ്ഥാന സര്‍ക്കാര്‍ ലേക സമാധാന സമ്മേളനത്തിനായി ബജറ്റില്‍ രണ്ട് കോടി വകയിരുത്തിയത് കടുത്ത അനീതിയും സാമ്പത്തിക ദുരവ്യയവും ആണെന്ന് സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനക്കെതിരെ കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...