സി.പി.എം അഴിമതിക്കാരെ സംരക്ഷിക്കുന്നു ; പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ നടക്കുന്ന കോടികളുടെ തട്ടിപ്പിന് നേതൃത്വം നല്‍കുന്നത് സി.പി.എം നേതാക്കളാണെന്നും തട്ടിപ്പിന് കൂട്ടുനില്‍ക്കുകയും നേതാക്കളെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് സി.പി.എം ജില്ലാ നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മൈലപ്രാ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, ഭരണ സമിതി പിരിച്ചുവിടുക, നിക്ഷേപകരുടെ പണം മടക്കി നല്‍കുക, ജീവനക്കാരെ അന്യായമായി സസ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തണ്ണിത്തോട്, കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മൈലപ്രാ സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടത്തിയ രണ്ടാം ഘട്ട പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൈലപ്ര സഹകരണ ബാങ്കില്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഡിറ്റ് നടത്തി ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും ഭരണ സമിതി പിരിച്ചുവിടാതെ സി.പി.എം ഏരിയാ കമ്മിറ്റി അംഗം കൂടിയായ ബാങ്ക് പ്രസിഡന്റിനേയും, ലോക്കല്‍ കമ്മിറ്റി അംഗമായ വൈസ് പ്രസിഡന്റിനേയും സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിരിക്കുന്നത് ഭരണ സ്വാധീനം മൂലമാണെന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി. മൈലപ്രാ ബാങ്കിലെ നിക്ഷേപകരുടെ പണം മടക്കി നല്‍കുവാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള കൂടുതല്‍ ശക്തമായ സമര പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോയിച്ചന്‍ എഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കല്‍, ഡി.സി.സി ഭാരവാഹികളായ റോബിന്‍ പീറ്റര്‍, എ.സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, സുനില്‍ എസ്. ലാല്‍, സജി കൊട്ടക്കാട് കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.സന്തോഷ് കുമാര്‍, ഡി.സി.സി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്ട്, പി.കെ ഗോപി, ബ്ലോക്ക് – മണ്ഡലം ഭാരവാഹികളായ മാത്യു തോമസ്, വിത്സണ്‍ തുണ്ടിയത്ത്, ബേബി മൈലപ്ര, ഐവാന്‍ വകയാര്‍, പ്രമോദ് താന്നിമൂട്ടില്‍, പ്രൊഫ.ജി.ജോണ്‍, ജി.ശ്രീകുമാര്‍, ദിലീപ് കുമാര്‍ പൊതീപ്പാട്, എസ്.പി സജന്‍, രതീഷ് കെ നായര്‍, ബിജു സാമുവല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എല്‍സി ഈശോ, ലിബു മാത്യു, സി.ബി മൈലപ്ര, തോമസ് എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...