ജനവാസ മേഖലകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംരക്ഷിത വന മേഖലക്ക് ചുറ്റം ഒരു കിലോമീറ്റര്‍ പരിസ്ഥിതി മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹര്‍ജി നല്‍കണമെന്നും ജനങ്ങളുടെ ഇതു മൂലമുള്ള ക്ലേശം പരിഹരിക്കുവാന്‍ സാദ്ധ്യമായ മറ്റെല്ലാ നടപടികളും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പരിസ്ഥിതി ലോല മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം, ചിറ്റാര്‍, സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശ്ശേരിക്കര പഞ്ചായത്തുകളിലും വെച്ചൂച്ചിറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കൊല്ലമുള വില്ലേജിലും ജൂണ്‍ 7 ചൊവ്വാഴ്ച രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താല്‍ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.

പാല്‍, പത്രം, വിവാഹ ആവശ്യങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതായി ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന ദീര്‍ഘനാളായുള്ള ജനങ്ങളുടെ ജീവന്‍ മരണ ആവശ്യം നേടിയെടുക്കുന്നതിനുള്ള നടപടികളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതുകൊണ്ടാണ് സുപ്രീം കോടതിയില്‍ നിന്നും ഇത്തരത്തില്‍ ഉത്തരവ് ഉണ്ടായതെന്നും സര്‍ക്കാരുകളുടെ നിസംഗതക്കെതിരായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

വടശ്ശേരിക്കരയില്‍ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു (ചിറ്റാര്‍), ഭാരവാഹികളായ റോബിന്‍ പീറ്റര്‍ (സീതത്തോട്), സാമുവല്‍ കിഴക്കുപുറം (തണ്ണിത്തോട്), വെട്ടൂര്‍ ജ്യോതിപ്രസാദ് (അരുവാപ്പുലം), റ്റി.കെ സാജു (കൊല്ലമുള), സതീഷ് പണിക്കര്‍ (പെരുനാട്) എന്നിവര്‍ നേതൃത്വം നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...