മോഡി സര്‍ക്കാര്‍ ജനാധിപത്യ ധ്വംസനം നടത്തുന്നു ; പ്രൊഫ.പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭരണഘടനാ തത്വങ്ങള്‍ കാറ്റില്‍ പറത്തിയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ കള്ളക്കേസില്‍ കുടുക്കിയും നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്‍ഡ്യയില്‍ ജനാധിപത്യ ധ്വംസനം നടത്തുകയാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇ.ഡി നടപടികളില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഉള്‍പ്പെടെ നെഹ്റു കുടുംബം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ഭരണകൂടത്തിന് എതിരായി ഉയരുന്ന വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാട്ടുന്നതും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ നിര്‍വീര്യമാക്കുന്നതും ഏകാധിപതികളുടെ ശൈലിയാണന്ന് അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായി ഇ.ഡി നടത്തുന്ന നീക്കങ്ങള്‍കൊണ്ട് കോണ്‍ഗ്രസ് മുക്ത ഭാരതം സൃഷ്ടിക്കുവാനുള്ള ബി.ജെ.പി ശ്രമം വിലപ്പോവില്ലെന്ന് പ്രൊഫ.പി.ജെ കുര്യന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ കെ.ശിവദാസന്‍ നായര്‍, പി.മോഹന്‍രാജ്, ബാബു ജോര്‍ജ്ജ്, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, സെക്രട്ടറിമാരായ എന്‍.ഷൈലാജ്, റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, തോപ്പില്‍ ഗോപകുമാര്‍, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, എസ്.ബിനു, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍സലാം, സുനില്‍ എസ് ലാല്‍, കെ.ജാസിംകുട്ടി, ജോണ്‍സണ്‍ വിളവിനാല്‍, ലാലു ജോണ്‍, കെ.നരേന്ദ്രനാഥ്, ഹരികുമാര്‍ പൂതങ്കര, എം.എസ് പ്രകാശ്, എസ്.വി പ്രസന്നകുമാര്‍, കോശി പി സക്കറിയ, എലിസബത്ത് അബു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...