ഭാരത് ജോഡോ യാത്ര സ്വാഗത സംഘം കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇൻഡ്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.സി.സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി കാശ്മീർ മുതൽ കന്യാകുമാരിവരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനും ജില്ലാതല സ്വാഗത സംഘം രൂപീകരണത്തിനുമായി 2022 ആഗസ്റ്റ് 21- ഞായറാഴ്ച്ച ഉച്ചക്ക് 3-മണിക്ക് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ ഡി.സി.സി നേതൃത്വത്തിൽ കൺവൻഷൻ നടത്തുെമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. എം.പിമാർ, രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ, മുതിർന്ന നേതാക്കൾ, കെ.പി.സി.സി ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. കെ.പി.സി.സി ഭാരവാഹികൾ, കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, ഡി.സി.സി അംഗങ്ങൾ,ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘനകളുടെ സംസ്ഥാന ഭാരവാഹികൾ,

ജില്ലാ പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ ജന പ്രതിനിധികൾ, സഹകരണ സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു. ജില്ലാ തല സ്വാഗത സംഘം രൂപീകരണത്തിന് ശേഷം നിയോജക മണ്ഡലം, ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലങ്ങളിലും ഇതിനായി കൺവെൻഷനുകൾ ചേർന്ന് സ്വാഗത സംഘം രൂപീകരിക്കുമെന്ന് സാമുവൽ കിഴക്കുപുറം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...