പത്തനംതിട്ട : ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. വിമതരായി മത്സരരംഗത്തുള്ളവര്‍ 23 ന് മുമ്പ് നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കണം. പിന്‍വലിക്കാത്തവര്‍ക്കെതിരെ സംഘടനാപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുന്‍ കാലങ്ങളിലെ കീഴ്വഴക്കം ഇനി തുടരുമെന്ന് ആരും കരുതേണ്ടതില്ലെന്നും കര്‍ശനമായ നടപടികളായിരിക്കും വിമതര്‍ നേരിടേണ്ടി വരുകയെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് 24-ാം തീയതി തുടക്കം കുറിക്കും. 24-ാം തീയതി യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ജില്ലയില്‍ 5 പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ 25-ാം തീയതിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 26-ാം തീയതിയും ജില്ലയിലെത്തും. 30 -ാം തീയതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൊതുയോഗങ്ങളില്‍ പങ്കെടുക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഭിമാനകരമായ വിജയം യു.ഡി.എഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ 24-ാം തീയതി മുതല്‍ നടക്കും. 30 ന് മുമ്പായി വാര്‍ഡ് കണ്‍വന്‍ഷനുകളും പൂര്‍ത്തീകരിക്കും.