നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ പ്രതിഷേധ കൂട്ടായ്മ നവംബർ 19 – ചൊവ്വാഴ്ച്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ദുരൂഹ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും ഇക്കാര്യത്തിലുള്ള സംസ്ഥാന സർക്കാരിന്റേയും സി.പി.എംന്റേയും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024 നവംബർ 19 – ചൊവ്വാഴ്ച്ച പ്രതിഷേധ കൂട്ടായ്മയും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. രാവിലെ 10- മണിക്ക് അമ്പലം ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയും പൊതു യോഗവും എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗവും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഡി..സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പ്രൊഫ.പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പഴകുളം മധു, അഡ്വ.എം..എം നസീർ മറ്റ് കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിക്കും. നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനും എല്ലാപ്രതികളേയും നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് ശിക്ഷിക്കുന്നതിനും സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തുന്ന അന്വേഷണം പര്യാപ്തമല്ലെന്നും സി.ബി ഐ അന്വേഷണം അനിവാര്യമാണെന്നും ഈ ആവശ്യമുന്നയിച്ച് ഡി.സി സി നടത്തുന്ന സമര പരിപാടിയുടെ രണ്ടാം ഘട്ടമാണ് നാളെ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയെന്നും സംഘടനാകാര്യ ജനറൽ സെക്രട്ടറി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...