ജില്ലയിൽ അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ കർശന നടപടി വേണം ; ഡി.സി.സി ഭാരവാഹികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി: ജില്ലയിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ നിരന്തരമായി തടസപ്പെടുത്തുകയും പാർട്ടി അച്ചടക്കം ലംഘിക്കുകയും ചെയ്യുന്ന മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജിനും ഡി.സി. സി സെക്രട്ടറി വി.ആർ. സോജിക്കും എതിരെ കർശനമായ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ്, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കു പുറം എന്നിവർ കെ.പി.സി.സി പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

കാര്യമായ യാതൊരു പ്രകോപനവും കൂടാതെ ഡി.സി.സി ഓഫീസിന്റെ കതക് ചവിട്ടി തുറന്നതിന്റെ പേരിൽ കെ.പി.സി.സി സസ്പെന്റ് ചെയ്ത ബാബു ജോർജ്ജ് അനുയായി ആയ ഡി.സി.സി സെക്രട്ടറിയെ കഴിഞ്ഞ ദിവസം വളരെ ശാന്തമായി നടന്ന ഡി.സി.സി നിർവാഹകസമിതി യോഗത്തിൽ ബഹളം സൃഷ്ടിക്കുകയും മഹിളാ കോൺഗ്രസ് നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തതിന് ശേഷം ഡി.സി.സി യോഗം അലങ്കോലപ്പെട്ടതായും തന്നെ കയ്യേറ്റം ചെയ്തായി തെറ്റായ വാർത്ത നല്കുകയും പോലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകുകയും പൊതുജന മദ്ധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പ് സൃഷ്ഠിക്കുകയും ചെയ്തതായി കെ.പി.സി. സി പ്രസിഡന്റിന് അയച്ച പരാതിയിൽ ഡി.സി സി നേതാക്കൾ പറഞ്ഞു.

പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഡി.സി.സി പ്രസിഡന്റായി ചുമതല ഏറ്റെടുത്ത നാൾ മുതൽ ജില്ലയിലെ കോൺഗ്രസ് പ്രവർത്തനങ്ങളെ തടസപ്പെടുത്തുവാനും വ്യജ വാർത്തകൾ സൃഷ്ടിക്കുവാനും സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനും ഇവർ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പരാതിയിൽ പറഞ്ഞു.

പാർട്ടി അച്ചടക്ക നടപടി നേരിട്ട മുൻ ഡി.സി സി പ്രസിഡന്റ് സി.പി.എം ലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി ജില്ലയിലെ മുതിർന്ന നേതാവും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ പ്രൊഫ.പി.ജെ കുര്യനെതിരെ മാധ്യമ സമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത് കഴിഞ്ഞ ദിവസം ഡി.സി.സി യോഗത്തിലെ ചർച്ചകളിൽ ഡി.സി.സി ഭാരവാഹികളിൽ നിന്നും ബ്ലോക്ക്, മണ്ഡലം പ്രസിസന്റുമാ രിൽ നിന്നും ഏറ്റുവാങ്ങിയ വിമർശനങ്ങളുടെ ജാള്യത മറയ്ക്കുവാനുമാണെന്നും ഇത് ഗുരുതരമായ അച്ചടക്ക ലംഘനമായി പരിഗണിച്ച്‌ ഏറ്റവും കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും കെ.പി.സി.സി യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു നേതാക്കൾ അറിയിച്ചു.

കോൺഗ്രസ് പാർട്ടി പ്രതിസന്ധികളെ നേരിടുമ്പോൾ ഒരുമിച്ച്‌ നില്‌ക്കേണ്ടതിന് പകരം ഗ്രൂപ്പ് യോഗങ്ങൾ വിളിച്ച്‌ ചേർത്ത് വിഭാഗീയത ഉണ്ടാക്കുകയും രാഷ്ട്രീയ എതിരാളികളുമായ ചങ്ങാത്തം കൂടുകയും ചെയ്യുന്ന ഇവരുടെ നടപടി വെച്ചു പൊറുപ്പിക്കരുതെന്ന് ജ്യോതിപ്രസാദും സാമുവൽ കിഴക്കു പുറവും കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...